KeralaNews

ആറാം മാസത്തില്‍ പ്രസവം; മരിച്ചെന്ന് വിധിയെഴുതി പ്ലാസ്റ്റിക് ബക്കറ്റില്‍ കൊടുത്തുവിട്ട ചോരക്കുഞ്ഞിന് സംസ്‌കാരസമയത്ത് ജീവന്റെ തുടിപ്പ്!

കുമളി: ആറാം മാസത്തില്‍ പിറന്ന കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതി പ്ലാസ്റ്റിക് ബക്കറ്റിലാക്കി ആശുപത്രിക്കാര്‍ കൊടുത്തുവിട്ട ചോരക്കുഞ്ഞിന് സംസ്‌കാര സമയത്ത് ജീവന്റെ തുടിപ്പ്. 700 ഗ്രാം മാത്രം തൂക്കവുമായി മാസം തികയാതെ പിറന്ന പെണ്‍കുഞ്ഞിനെ ശവപ്പെട്ടിയിലാക്കി കണ്ണീരോടെ യാത്രയയപ്പ് നല്‍കുമ്പോഴായിരുന്നു ഏവരെയും ഞെട്ടിച്ച് കുട്ടിയുടെ കുഞ്ഞുകൈകള്‍ അനങ്ങിയത്.

സമയം കളയാതെ, ചോരക്കുഞ്ഞിനെയും വാരിയെടുത്ത് വീട്ടുകാര്‍ ആശുപത്രിലേയ്ക്ക് ഓടിയത് തുണച്ചു. കുട്ടി ഇപ്പോള്‍ തേനി മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. തമിഴ്നാട് പെരിയകുളം സ്വദേശിയായ പിളവല്‍ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണു കുഞ്ഞിനു ജന്മം നല്‍കിയത്.

ഗര്‍ഭത്തിന്റെ ആറാം മാസമായിരുന്നു പ്രസവം. രാവിലെ എട്ടരയോടെ ആശുപത്രി അധികൃതര്‍ പിളവല്‍ രാജിനെ വിളിച്ച് കുട്ടി മരിച്ചതായി അറിയിച്ചു. ശേഷം, മൂടിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്കു കൊടുത്തുവിടുകയായിരുന്നു.

വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റില്‍ നിന്നെടുത്തു സംസ്‌കാര ശുശ്രൂഷയ്ക്കു ശേഷം പെട്ടി അടയ്ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു കൈകള്‍ ചലിച്ചത്. സംഭവത്തില്‍, ആശുപത്രിയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തേനി മെഡിക്കല്‍ കോളജിലെ ഡോ. ബാലാജി നാഥന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker