EntertainmentNationalNews
ഇന്ത്യയുടെ ആദ്യ ഓസ്‌കര്‍ ജേതാവ് അന്തരിച്ചു
മുംബൈ: ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജേതാവും പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധയുമായ ഭാനു അതയ്യ (91) അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകള്‍ രാധിക ഗുപ്തയാണ് മരണവിവരം അറിയിച്ചത്. 1983ല്‍ ‘ഗാന്ധി’ എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അംഗീകരിക്കപ്പെട്ട വസ്ത്രാലങ്കാര വിദഗ്ധയാണ് ഭാനു അതയ്യ. ദക്ഷിണ മുംബൈയിലെ ചന്ദന്‍വാടി ശ്മശാനത്തിലാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്. എട്ടുവര്‍ഷം മുമ്പ് തലച്ചോറില്‍ ട്യൂമര്‍ ബാധിച്ചതായി കണ്ടെത്തിയ ഇവര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കിടപ്പിലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News