EntertainmentNationalNews
പ്രശസ്ത ചാനൽ ശൃംഖല ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു
ന്യൂഡൽഹി : വാര്‍ണര്‍ മീഡിയയുടെ ഉടമസ്ഥയിലുള്ള എച്ച്.ബി.ഒ, ഡബ്ല്യൂ.ബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെയും സംപ്രേഷണം അവസാനിപ്പിക്കാനാണ് തീരുമാനം.
ഒരു ദശാബ്ദത്തിലേറെയായി ഈ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടും കമ്പനിക്ക് കൃത്യമായ ബിസിനസ് കണ്ടെത്താന്‍ കഴിയാത്തതാണ് സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
എച്ച്.ബി.ഒ ചാനലുകള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രശസ്തമാണെങ്കിലും കാഴച്ചക്കാരുടെ എണ്ണം തീരെ കുറവാണ്. ബാര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം ഇന്ത്യയില്‍ സ്റ്റാര്‍ മൂവിസ്, സോണി പിക്‌സ് എന്നീ ചാനലുകളേക്കാള്‍ എത്രയോ താഴെയാണ് എച്ച.ബി.ഒയ്ക്കുള്ള കാഴ്ച്ചക്കാര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News