32.8 C
Kottayam
Friday, March 29, 2024

മൂക്കിലൂടെ നൽകാവുന്ന ആദ്യ കോവിഡ് വാക്‌സിൻ പുറത്തിറക്കി ഇന്ത്യ

Must read

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ നേസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ചേര്‍ന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്‍മിക്കുന്നത്.

രണ്ട് ഡോസായി വാക്‌സിന്‍ എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്. ഏത് വാക്‌സിനെടുത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസായി ഈ വാക്‌സിന്‍ സ്വീകരിക്കാം. ആദ്യമായി മൂക്കിലൂടെ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ എടുക്കേണ്ടത്. മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിന്‍ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കുമെന്ന് ഭാരത് ബയോടെക് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week