29.4 C
Kottayam
Wednesday, June 17, 2026

മദ്യമാഫിയ തലവനെ കിട്ടിയില്ല, തത്തയെ ചോദ്യം ചെയ്ത് പോലീസ് | വീഡിയോ

Must read

പട്ന (ബിഹാര്‍): പോലീസിനെക്കണ്ട് മുങ്ങിയ മദ്യമാഫിയ സംഘത്തലവന്‍ എവിടെയുണ്ടെന്നറിയാന്‍ അയാളുടെ വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പോലീസ്. സമ്പൂര്‍ണ മദ്യനിരോധനമുള്ള ബിഹാറിലാണ് അവിശ്വസനീയമായ സംഭവം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. അമിത് മല്ല എന്ന മദ്യമാഫിയ സംഘത്തലവനെ തേടിയാണ് ഗുരുവ പോലീസ് സ്റ്റേഷനിലെ എസ്.ഐ. കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിൽ എത്തിയത്. എന്നാൽ ഈ സമയത്ത് ഇയാൾ കുടുംബത്തോടൊപ്പം വീട്ടിൽ നിന്നും രക്ഷപ്പെട്ടിരുന്നു. വീട്ടിൽ ഒരു തത്തമാത്രം കൂട്ടിൽ ഉണ്ടായിരുന്നു. ആരേയും കണ്ടെത്താൻ പറ്റാതെ തിരിഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് പോലീസുകാർ തത്തയെ ശ്രദ്ധിക്കുന്നത്. തത്തയുടെ കരച്ചിൽ പോലീസുകാരുടെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. മനുഷ്യരുടേത് സമാനമായുള്ള ശബ്ദമായിരുന്നു തത്ത പുറപ്പെടുവിച്ചിരുന്നത്. തുടർന്ന് പോലീസ് തത്തയോട് അമിത് മുല്ലയെക്കുറിച്ച് ചോദിക്കുകയായിരുന്നു.

‘എയ് തത്തേ, നിന്റെ ഉടമ എവിടെ പോയി? അത് മല്ല എവിടെ പോയി? നിന്നെ ഒറ്റക്ക് നിർത്തി പോയോ?’ തുടങ്ങിയ കാര്യങ്ങൾ കനയ്യ കുമാർ ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ച് നേരം നിശ്ശബ്ദത പാലിച്ചെങ്കിലും പിന്നെ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

തത്തയുടെ സംസാരം തിരിച്ചറിയാൻ സാധിക്കുമെന്നും ഇതുവഴി ഒളിവിൽ കഴിയുന്ന സംഘത്തലവനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്.ഐ കനയ്യ കുമാർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

- Advertisement -

മദ്യനിരോധനം നടപ്പാക്കിയ ബിഹാറിൽ വൻ തോതിൽ മദ്യക്കടത്തുകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 2.54 ലക്ഷത്തിലേറെ പേരെയാണ് മദ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

ടി. വീണ ഇ.ഡി ഓഫീസിൽ ഹാജരായി, കനത്ത സുരക്ഷ; എത്തിയത് റിയാസിനൊപ്പം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ചോദ്യംചെയ്യലിനായി ടി. വീണ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎക്കൊപ്പം കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് രാവിലെ 10.30-ഓടെ വീണ ഹാജരായത്. പിന്നീട്...

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

Popular this week