26.5 C
Kottayam
Wednesday, June 17, 2026

കൊച്ചിയിൽ അഞ്ച് തരം ലഹരി മരുന്നുമായി ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ പിടിയില്‍

Must read

കൊച്ചി: കൊച്ചിയിൽ അഞ്ച് തരം ലഹരി മരുന്നുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. ഇടപ്പള്ളിയിലെ ഹോട്ടൽമുറി കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ ഗർഭിണിയടക്കം മൂന്ന് പേരെയാണ് ചേരാനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശി നൗഫൽ,സനൂപ് ,മുണ്ടക്കയം സ്വദേശി അപർണ്ണ എന്നിവരാണ് പിടിയിലായത്. അപർണ്ണ ആറ് മാസം ഗർഭിണിയാണ്.  നഗരത്തിലെ മറ്റ് ലഹരി സംഘങ്ങളുമായി ഇവർ ഇടപാട് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 

അപ‌ർണ്ണയുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിക്കടുത്ത് മുറിയെടുത്തെന്നാണ് ഇവർ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചത്.എന്നാൽ  ഹോട്ടൽ മുറി കേന്ദ്രീകരിച്ച് നടന്നത് വ്യാപക ലഹരി ഇടപാടുകളാണെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎ, നൈട്രാസെപാം ഗുളികകൾ,കഞ്ചാവ്, ഹാഷിഷ് ഓയിൽ, എൽ എസ് ഡി സ്റ്റാംപ് അടക്കം അഞ്ച് തരം ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഹോട്ടൽ മുറിയിലേക്ക് ഇടപാടുകാരെ വിളിച്ച് വരുത്തിയാണ് വില്പനയെന്നും പൊലീസ് പറഞ്ഞു. 

ഇവർക്ക് മറ്റ് ലഹരിസംഘങ്ങളുമായി ബന്ധമുണ്ട്. പലതരം സംഘങ്ങളിൽ നിന്നാണ് വ്യത്യസ്തമായ ലഹരി വസ്തുക്കൾ ഇവർ വാങ്ങി വില്പനക്കായി എത്തിച്ചത്. കൊച്ചി പൊലീസ് ഹോട്ടൽ മുറി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംശയം തോന്നി ഇവരുടെ മുറി പരിശോധിച്ചത്. പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.  ഇവരുമായി ബന്ധം തുടർന്നിരുന്ന മറ്റ് സംഘങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഇവരെ ചോദ്യം ചെയ്യുന്നതോടെ അത്തരം കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ. മൂന്ന് പ്രതികളും സമാന കേസുകളിൽ നേരത്തെയും പ്രതികളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week