ഫ്‌ളോറിഡ: മോശം കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം ഇന്ത്യ – കാനഡ ടി20 ലോകകപ്പ് മത്സരം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഒരു തവണ മൈതാനത്ത് പരിശോധന നടത്തിയ അമ്പയര്‍മാര്‍ ഔട്ട്ഫീല്‍ഡ് ഉണക്കിയെടുക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുന്നതായി അറിയിക്കുകയായിരുന്നു.
ഇതോടെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്കായി ഇന്ത്യ വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും. കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ നടക്കേണ്ടിയിരുന്ന യുഎസ്എ – അയര്‍ലന്‍ഡ് മത്സരവും സമാന സാഹചര്യത്തില്‍ ഉപേക്ഷിച്ചിരുന്നു.
നാല് കളികളില്‍ നിന്ന് ഏഴു പോയന്റുമായാണ് ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടിലെത്തിയത്. നാല് കളികളില്‍ നിന്ന് അഞ്ചു പോയന്റുമായി യുഎസ്എയാണ് ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ എട്ടിലെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News