കേരളത്തില്‍ സമൂഹവ്യാപനത്തിന്റെ സൂചന; ഐ.എം.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനത്തിന്റെ സൂചനകളുണ്ടെന്ന് ഐഎംഎ. ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം കൊവിഡ് പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സംസ്ഥാനത്ത് ഇന്നലെ 121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണ് എന്ന് ഫലം വന്നിരിന്നു.

സംസ്ഥാനത്ത് ഇന്നലെ രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് അഞ്ച് പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒന്‍പത് സിഐഎസ്എഫ്കാര്‍ക്കും രോഗം ബാധിച്ചിരിന്നു.