മാവേലിക്കര: കുടുംബവഴക്കിനിടെ ഭാര്യയെയും ഒന്നരവയസുള്ള മകനെയും യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ചങ്ങനാശ്ശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറമഠം പ്രവീണ്‍ കുമാറിനെ (33) കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യ കുറത്തികാട് വരേണിക്കല്‍ തെറ്റിക്കുഴിയില്‍ രാഖി (30), മകന്‍ പ്രദ്യുത് (ഒന്നര) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാഖിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റിട്ടുണ്ട്. സിമന്റ് ഇഷ്ടിക കൊണ്ട് രാഖിയെ തലയ്ക്ക് അടിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിന്റെ ഇടതുകൈയില്‍ എട്ട് തുന്നലുണ്ട്. കുത്തേറ്റ രാഖിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ ഓട്ടോഡ്രൈവറായ പ്രവീണിനും പരിക്കേറ്റു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News