ഉത്രയെ കടിച്ചത് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പ് തന്നെ; ഉത്ര വധക്കേസില്‍ നിര്‍ണായ വഴിത്തിരിവായി ഡി.എന്‍.എ റിപ്പോര്‍ട്ട്
കൊല്ലം: ഉത്ര വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യ പ്രതി സൂരജിനെ കുടുക്കി നിര്‍ണ്ണായക ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത് വന്നു. ഭര്‍ത്താവ് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്‍എ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നിന്നുള്ള പരിശോധനാഫലം അടുത്ത ദിവസം അന്വേഷണ സംഘത്തിനു കൈമാറും.
സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ നിര്‍ണ്ണായകമാകുന്നത് ശാസ്ത്രീയ മായ തെളിവുകളാണ്. അതിനാല്‍ തന്നെ ശാസ്ത്രീയമായ തെളിവുകള്‍ വളരെ കൃത്യതയോടെ തന്നെ ശേഖരിക്കുവാന്‍ അന്വേഷണ സംഘം മുന്‍കൈ എടുത്തിരുന്നു.
ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശല്‍ക്കങ്ങളും ഉത്രയുടെ ശരീരത്തില്‍ പാമ്പു കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ് പരിശോധിച്ചത്. സൂരജ് കൊണ്ടുവന്ന പാമ്ബു തന്നെയാണ് ഉത്രയെ കടിച്ചതെന്നു തെളിഞ്ഞതോടെ അന്വേഷണ സംഘത്തിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.