ഇടുക്കി: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ നാലു മരങ്ങളാണ് സമാനമായ രീതിയില്‍ നടന്നത്. ഇപ്പോള്‍ മറ്റൊരു സംഭവം കൂടി പുറത്ത് വരികയാണ്.
വിവാഹിതയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ ഗാര്‍ഹിക പീഡനം ഉണ്ടായി എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി.
കട്ടപ്പന മാട്ടുക്കട്ട സ്വദേശി അമലാണ്(27) അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ധന്യ(21) മാര്‍ച്ചിലാണ് വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ആയിരുന്നു പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News