23.9 C
Kottayam
Thursday, June 4, 2026

ഞാനും ഒരു പെണ്‍കുട്ടിയാണ്,എന്റെ ജീവിതത്തില്‍ നാളെ എന്തു സംഭവിക്കും എന്ന് അറിയില്ല; നിയമം ശക്തമാക്കണം,ശിക്ഷ കഠിനമാക്കണം, മുഖ്യമന്ത്രിയിക്ക് കത്തെഴുതി നടി

Must read

കൊച്ചി:കഴിഞ്ഞ ദിവസം കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍ത്യ ഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തിനു പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ഇപ്പോഴിതാ ഈ സംഭവങ്ങളുടെ പശ്ചാത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരിക്കുകയാണ് നടി ഗൗരി നന്ദ.

ഗൗരി നന്ദയുടെ കത്തിന്റെ പൂര്‍ണ രൂപം;

നമസ്‌കാരം,

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ സര്‍ അങ്ങയോട് എനിക്ക് സംസാരിക്കണം എന്ന് തോന്നിയത് കൊണ്ട് എഴുതുന്നു. അങ്ങ് ഇത് കാണുമോ ഇല്ലയോ എന്നുപോലും അറിയില്ല. പക്ഷെ വേറെ ആരോടും പറയാന്‍ തോന്നിയില്ല. കാരണം ഇപ്പോ ഈ കേരളം അങ്ങയുടെ കൈകളില്‍ ആണ്. എനിക്ക് രാഷ്ട്രീയം ഇല്ല, പാര്‍ട്ടിയില്ല, കൊടിയുടെ നിറവും ഇല്ല, പക്ഷെ ഒരു സാധാരണ പെണ്‍കുട്ടി. ഈ സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിതം മുന്‍പോട്ട് കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നു.

- Advertisement -

ഇവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ എന്റെ സഹോദരിയാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നത് കാണുമ്പോള്‍, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നത് കാണുമ്പോള്‍ പറയണം എന്ന് തോന്നി. സര്‍ നിയമം ആളുകള്‍ കൈയില്‍ എടുക്കരുത് എന്ന് പറയുന്നതിനോട് ഞാന്‍ അനുകൂലിക്കുന്നു. പക്ഷെ ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കില്‍ ഇനിയും നമ്മള്‍ ഇതുപോലെ സഹതപിക്കേണ്ടിവരും.

- Advertisement -

സമൂഹത്തിന് പേടിയുണ്ടാകണം. സര്‍ തെറ്റ് ചെയ്താല്‍ കഠിന ശിക്ഷ കിട്ടും എന്ന പേടി ആ നിയമം എത്രയും വേഗം നടപ്പിലാക്കിയാല്‍ മാത്രമേ ജീവന്‍ അതും പെണ്‍കുട്ടികളുടെ ജീവന്‍ നിലനില്‍ക്കൂ. എന്ത് അതിക്രമം കാണിച്ചും ഇവിടെ ഒന്നും സംഭവിക്കാതെ തെറ്റ് ചെയ്തവര്‍ ജീവിക്കുമ്പോള്‍ ഇതിലും മൃഗീയമായ കാര്യങ്ങള്‍ നമ്മള്‍ കാണേണ്ടിവരും, കേള്‍ക്കേണ്ടിവരും. മറ്റുള്ള രാജ്യങ്ങള്‍ തെറ്റ് കണ്ടാല്‍ കഠിനശിക്ഷ നടപ്പിലാക്കുന്നു.. അപ്പോള്‍ സമൂഹത്തിന് ജനങ്ങള്‍ക്ക് പേടി ഉണ്ടാകുന്നു. ഇവിടെ അത് സംഭവിക്കുന്നില്ല. ഒരു കുറ്റം ചെയ്താല്‍ അതിന്റ ശിക്ഷ പൊതുസമൂഹത്തിന്റെ മുമ്പില്‍ കാണിച്ചുകൊണ്ട് നടപ്പിലാക്കൂ.

എങ്കില്‍ കുറെയേറെ സംഭവങ്ങള്‍ ഇവിടെ ഇല്ലാതാകും. ഞാനും ഒരു പെണ്‍കുട്ടിയാണ്. എന്റെ ജീവിതത്തില്‍ നാളെ എന്തു സംഭവിക്കും എന്ന് അറിയില്ല. കുഞ്ഞുങ്ങളുടെ, പെണ്‍കുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെ, അങ്ങനെ എല്ലാവരുടെയും നല്ല ജീവിതത്തിനും അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി പറയുന്നു. നിയമം ശക്തമാക്കണം, ശിക്ഷ കഠിനമാക്കണം, എല്ലാവരും ഈ ഒരു കാര്യം നടപ്പില്ലാക്കി എടുക്കാന്‍ ഒറ്റകെട്ടായി നില്‍ക്കണം. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ ആര് തെറ്റ് ചെയ്താലും അവര്‍ ഉടനടി ശിക്ഷിക്കപ്പെടണം. മനുഷ്യരുടെ ജീവന്‍ വലുതാണ് അത് ആണായാലും പെണ്ണായാലും.!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week