EntertainmentKeralaNews
അറ്റാക്ക് വന്ന പോലെ വേദന വന്നു, നെഞ്ചില്‍ കോടാലി വച്ച് വെട്ടിയാല്‍ ഉണ്ടാകുന്ന വേദന, ഞാന്‍ ഓര്‍ത്തു കഴിഞ്ഞെന്ന്,ഐ.സി.യു അനുഭവങ്ങള്‍ പങ്കുവെച്ച് സാന്ദ്രാ തോമസ്
കൊച്ചി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെ രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.താരത്തിന്റെ സഹോദരിയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഐസിയുവില്‍ നിന്നും സാന്ദ്രയെ മാറ്റിയെന്നും അപകടനില തരണം ചെയ്തുവെന്നുമുള്ള വിവരമായിരുന്നു ഏറ്റവും ഒടുവില്‍ വന്നത്
ഐസിയുവില്‍ ആയിരുന്ന സാന്ദ്ര ഇപ്പോള്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞുകൊണ്ട് നടി എത്തുകയുണ്ടായി. ഡെങ്കിയെ തുടര്‍ന്ന് വീട്ടില്‍ കഴിഞ്ഞ നിമിഷങ്ങളെക്കുറിച്ചും മക്കളുടെ അവസരോചിതമായ പെരുമാറ്റത്തെ കുറിച്ചും വീഡിയോയിലൂടെ സാന്ദ്ര പറയുന്നുണ്ട് ,മാത്രമല്ല തന്റെ ഒപ്പം ആരൊക്കെയുണ്ടാകും എന്ന് ബോധ്യമായ നിമിഷങ്ങള്‍ കൂടിയാണ് കടന്നുപോയതെന്നും സാന്ദ്ര വ്യക്തമാക്കി.ആശുപത്രിയില്‍ എത്തിയത് തന്നെ വലിയ ഭാഗ്യമായി. ആശുപത്രി ജീവനക്കാര്‍ പൊന്നുപോലെ നോക്കി. ഐസിയുവില്‍ ഡോക്ടര്‍മാരോട് സംസാരിച്ചു കൊണ്ട് ജോളിയായി ഇരിക്കുന്നതിന്റെ ഇടയിലാണ് തന്റെ അവസ്ഥ ക്രിട്ടിക്കല്‍ ആയതെന്നും സാന്ദ്ര പറയുന്നു. ബിപി ഡൌണ്‍, ഹേര്‍ട്ട് റേറ്റ് 30 നു താഴെ, അറ്റാക്ക് പോലെ വന്നുവെന്നും വീഡിയോയില്‍ സാന്ദ്ര പറയുന്നു.‘അറ്റാക്ക് വന്ന പോലെ വേദന വന്നു. ഞാന്‍ ഓര്‍ത്തു കഴിഞ്ഞെന്ന് . എല്ലാവരും അടുത്ത് ഉണ്ടെങ്കിലും കൈ പൊക്കി വിളിക്കാന്‍ ആകുന്നില്ല. നെഞ്ചില്‍ കോടാലി വച്ച് വെട്ടിയാല്‍ ഉണ്ടാകുന്ന വേദന ആയിരുന്നു. വിശദീകരിക്കാന്‍ ആകാത്ത വേദനയായിരുന്നു ഉണ്ടായത്.പക്ഷെ നിങ്ങള്‍ അറിയേണ്ട കാര്യം, ഡെങ്കി പകരുന്നത് അല്ല. കൊതുക് പടര്‍ത്തിയാല്‍ മാത്രം പടരുന്നതാണ്. ചെളിവെള്ളത്തില്‍ മുട്ട ഇടുന്ന കൊതുക് അല്ല ഡെങ്കി പടര്‍ത്തുന്നത്. ഫ്രഷ് വാട്ടറില്‍ മുട്ടയിടുന്ന കൊതുകാണ് ഇത് പടര്‍ത്തുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം’, എന്നും സാന്ദ്ര ഉപദേശിക്കുന്നുണ്ട്.അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സാന്ദ്ര തോമസിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. നിര്‍മ്മാണ രംഗത്ത് സജീവമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരട്ടക്കുട്ടികളായ കാത്ലിന്റെയും, കെന്‍ഡലിന്റെയും വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സാന്ദ്ര പങ്കുവെക്കാറുണ്ട്. തങ്കം, ഉമ്മുക്കുല്‍സു എന്നാണ് മക്കളെ വീട്ടില്‍ വിളിക്കുന്നത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News