കോട്ടയം:കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളില്‍ വരുന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച്ച അനുവദിച്ച ഇളവുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജൂണ്‍ 16 മുതല്‍ 22 വരെയുള്ള ഒഴാഴ്ച്ചക്കാലത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിഗണിച്ചുള്ള പുതിയ ക്രമീകരണങ്ങള്‍.
ജൂണ്‍ 30ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി എട്ടു ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ജില്ലയിലെ 37 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. പോസിറ്റിവിറ്റി എട്ടിനും 16നുമിടയിലുള്ള ബി കാറ്റഗറിയില്‍ 34ഉം 16നും 24നുമിടയിലുള്ള സി കാറ്റഗറിയില്‍ അഞ്ചും മേഖലകളുണ്ട്. ടി.പി.ആര്‍ 24നു മുകളില്‍ നില്‍ക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിലുള്ളത് വാഴപ്പള്ളി പഞ്ചായത്ത് മാത്രമാണ്.
ഓരോ വിഭാഗത്തിലെയും തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും പോസിറ്റിവിറ്റി നിരക്കും ഈ മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങളും ചുവടെ.
*കാറ്റഗറി എ (ശരാശരി പോസിറ്റിവിറ്റി എട്ടു ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)*
—————–
1.ഞീഴൂര്‍-1.66
2.നീണ്ടൂര്‍-2.16
3.വെളിയന്നൂര്‍-3.05
4.കാണക്കാരി-3.52
5.കല്ലറ-3.58
6.വെള്ളാവൂര്‍-3.62
7.വെള്ളൂര്‍-3.86
8.തലപ്പലം-3.9
9.രാമപുരം-4.05
10.മീനടം-4.07
11.മീനച്ചില്‍ -4.3
12.ഉഴവൂര്‍ -4.49
13.കടനാട്-4.59
14.തലയാഴം-4.78
15.മണിമല-5.01
16.വൈക്കം-5.02
17.മറവന്തുരുത്ത്-5.12
18.എലിക്കുളം-5.14
19.കുറവിലങ്ങാട് -5.31
20.പാലാ-5.37
21.ഏറ്റുമാനൂര്‍-5.5
22.ടിവി പുരം-5.55
23.കോട്ടയം-5.87
24.എരുമേലി-6.02
25.ഭരണങ്ങാനം -6.2
26.തിരുവാര്‍പ്പ്-6.24
27.കാഞ്ഞിരപ്പള്ളി-6.3
28.മുളക്കുളം-6.31
29.കുമരകം-6.31
30.മരങ്ങാട്ടുപിള്ളി-6.44
31.ആര്‍പ്പൂക്കര-6.83
32.കിടങ്ങൂര്‍ -6.87
33.തീക്കോയി-6.99
34.പാറത്തോട് -7.25
35.മണര്‍കാട് -7.26
36.കങ്ങഴ-7.74
37.ചെമ്പ് -7.87
*എ കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍*
———-
1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.
2. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.
3. ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കർശനമായി പാലിച്ച് പരമാവധി 15 പേർക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.
4.അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം.
5.ടാക്സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാർക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
6.ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്സൽ സര്‍വീസ് മാത്രം അനുവദനീയമാണ്.
7.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത സായാഹ്ന സവാരികളും അനുവദനീയമാണ്.
8.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി 9.30വരെ അനുവദിക്കും.
9.വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര ചെയ്യാം.
*കാറ്റഗറി ബി (ശരാശരി പോസിറ്റിവിറ്റി 8 ശതമാനത്തിനും 16 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)*
——————–
1.കറുകച്ചാല്‍-8.01
2.ചിറക്കടവ്-8.15
3.തലനാട്-8.18
4.നെടുംകുന്നം-8.57
5.മുണ്ടക്കയം-8.57
6.മുത്തോലി-8.67
7.പൂഞ്ഞാര്‍ തെക്കേക്കര -8.78
8.ഉദയനാപുരം-9.13
9.തിടനാട്-9.13
10.അകലക്കുന്നം-9.25
11.വിജയപുരം-9.31
12.പുതുപ്പള്ളി-9.54
13.ചങ്ങനാശേരി-9.93
14.മാഞ്ഞൂര്‍-9.96
15.അതിരമ്പുഴ-10.01
16.കരൂര്‍-10.04
17.കടപ്ലാമറ്റം-10.05
18.പള്ളിക്കത്തോട്-10.44
19.കോരുത്തോട്-10.58
20.അയര്‍ക്കുന്നം-10.69
21.കൂരോപ്പട-11.02
22.മേലുകാവ്-11.11
23.പൂഞ്ഞാര്‍-11.44
24.വാകത്താനം-11.6
25.പാമ്പാടി-11.64
26.മൂന്നിലവ് -11.83
27.വാഴൂര്‍ -12.39
28.തൃക്കൊടിത്താനം-12.5
29.പനച്ചിക്കാട് -12.62
30.അയ്മനം -12.83
31.കൊഴുവനാല്‍ -12.96
32.കൂട്ടിക്കല്‍-13.21
33.പായിപ്പാട്-13.37
34.തലയോലപ്പറമ്പ്-14.16
*ബി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍*
1. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.
2. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ 50 ശതാമനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം.
3.മറ്റു സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ എഴു മുതല്‍ വൈകുന്നേരം ഏഴുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
4.ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.
5.ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.
6. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
7.ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്സൽ സര്‍വീസ് മാത്രം അനുവദനീയമാണ്.
8.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത സായാഹ്ന സവാരികളും അനുവദനീയമാണ്.
9.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.
9.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.
*കാറ്റഗറി സി (ശരാശരി പോസിറ്റിവറ്റി 16ശതമാനത്തിനും 24 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)*
——————–
1.വെച്ചൂര്‍ -20.92
2.മാടപ്പള്ളി-19.56
3.കുറിച്ചി -19.06
4.ഈരാറ്റുപേട്ട-18.16
5.കടുത്തുരുത്തി-16.69
*സി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍*
1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.
2. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ എഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം.
3. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.
4.വിവാഹ ആവശ്യങ്ങള്‍ക്കായി ടെസ്ക്റ്റൈല്‍സ്, ജ്വല്ലറികള്‍, ചെരിപ്പുകടകള്‍ എന്നിവ വെള്ളിയാഴ്ച്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ 50 ശതാമനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
5.കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്കും റിപ്പെയര്‍ സെന്‍ററുകള്‍ക്കും വെള്ളിയാഴ്ച്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ 50 ശതാമനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
6.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.
*കാറ്റഗറി ഡി (ശരാശരി പോസിറ്റിവറ്റി 24ശതമാനത്തിനു മുകളിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍)*
————-
1.വാഴപ്പള്ളി-27.94
*ഡി കാറ്റഗറി മേഖലയില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍*
1.അടിയന്തര അവശ്യ സേവനങ്ങളില്‍ പെട്ട കേന്ദ്ര,സംസ്ഥാന,സ്വയംഭരണ സ്ഥാപനങ്ങള്‍ , കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിട്ടുള്ള ഓഫീസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാം.
2.അടിയന്തര അവശ്യ സേവനങ്ങളില്‍ പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയൽ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം
3.അവശ്യസാധന (പലചരക്ക്) വില്‍പ്പന ശാലകള്‍, പഴം പച്ചക്കറി കടകള്‍, പാല്‍ ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ളു ഷാപ്പുകള്‍, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. ഇത്തരം സ്ഥാപനങ്ങളില്‍
കഴിവതും ഹോം ഡെലിവറി പ്രോത്സാഹിക്കണം. മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.
4.ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.
5.ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ-പൊതു യാത്രാ വാഹനങ്ങള്‍ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദിക്കും.
6.രോഗികള്‍ അവരുടെ സഹായികള്‍, വാക്സിനേഷന് പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
7.കോവിഡ് ജാഗ്രതാ പോര്‍ട്ടലിൽ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.
8.ലോക്ക് ഡൗണ്‍ കാലയളവില്‍ അനുവദനീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൈറ്റ് എൻജിനീയര്‍മാര്‍/ സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ അതത് സ്ഥാപനങ്ങള്‍ നല്‍കിയ അനുമതി പത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേക്കും വീട്ടിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാം. ഈ ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങണം.
ഡി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപന മേഖലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂം ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് ആര്‍.ആര്‍. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളില്‍ തുടരുവാന്‍ അനുവദിക്കൂ. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും.
നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെയും ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തി