ന്യൂഡല്‍ഹി:ട്രംപ് തോറ്റതിനുപിന്നാലെ പഴയതൊക്കെ വലിച്ച് പുറത്തിട്ട് എതിരാളികൾ. പരിഹാസങ്ങൾക്കും ട്രോളുകൾക്കും പിന്നാലെ ‘ഹൗഡിമോദി’ ട്വിറ്ററിൽ ട്രെൻഡിങായി. മോദിയുടെ നേതൃത്വത്തിൽ ട്രംപിനെ ജയിപ്പിക്കാനായി അമേരിക്കയിൽ സംഘടിപ്പിച്ച ഹൗഡിമോദി പരിപാടിയുടെ ഹാഷ്ടാഗാണ് ട്വിറ്ററാറ്റികൾ വീണ്ടും ട്രെൻഡിങ് ആക്കിയത്.
കഴിഞ്ഞ വർഷം ടെക്സസിലെ ഹ്യൂസ്റ്റണിലായിരുന്നു ഹൗഡിമോദി ഷോ നടന്നത്.
ഇന്ത്യയിൽ നിന്നുള്ള സംഘപരിവാർ അനുകൂലികൾ സംഘടിപ്പിച്ച പരിപാടിയിൽ അടുത്ത അമേരിക്കൻ പ്രസിഡൻറായി ട്രംപിനെ തെരഞ്ഞെടുക്കണമെന്നാണ് മോദി അന്ന് ആഹ്വാനമാണ് ചെയ്തത്. ഹൗഡിമോദി കൂടാതെ ട്രംപിനെ വിജയിപ്പിക്കാനായി നമസ്തേ ട്രംപ് എന്നപേരിൽ ഇന്ത്യയിലും മോദിയുടെ സംഘാടനത്തിൽ പരിപാടി നടന്നിരുന്നു. ഇതിനേയും ആളുകൾ വ്യാപകമായി ട്രോളുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News