NationalNews

ഹിന്ദുത്വ ട്വീറ്റ്; കന്നഡ നടൻ ചേതൻ കുമാറിന്റെ ഒ സി ഐ കാർഡ് റദ്ദാക്കി

ബെംഗളൂരു: കന്നഡ നടൻ ചേതൻ കുമാർ അഹിംസയുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യയുടെ (ഒ സി ഐ) കാർഡ് കേന്ദ്രസർക്കാർ റദ്ദാക്കി. 15 ദിവസത്തിനുള്ളിൽ കാർഡ് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജനൽ രജിസ്‌ട്രേഷൻ ഓഫീസ് (എഫ് ആർ ആർ ഒ) നടന് കത്തയച്ചിട്ടുണ്ട്.

ഹിന്ദുത്വത്തെ കുറിച്ചുള്ള ട്വീറ്റിന് പിന്നാലെ നടനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ നടപടി. ഷിക്കോഗോയിൽ സ്ഥിര താമസമാക്കിയ ചേതന് 2018ലാണ് ഒ സി ഐ കാർഡ് ലഭിച്ചത്.

ഇന്ത്യൻ വംശജരായവർക്കും ജീവിത പങ്കാളികൾക്കും ഇന്ത്യയിൽ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അവകാശമാണ് ഇന്ത്യൻ വിദേശ പൗരത്വം. നടന്റെ ഒ സി ഐ കാർഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി എച്ച് പിയാണ് ഫോറിനേഴ്‌സ് റീജനൽ രജിസ്‌ട്രേഷൻ ഓഫീസിനെ സമീപിച്ചത്.

ഹിന്ദുത്വത്തെ കുറിച്ച് ട്വീറ്റ് ചെയ്തതിന് മാർച്ച് 21 നാണ് ചേതൻ അറസ്റ്റിലാകുന്നത്. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ ബജ്റം​ഗ്ദളിന്റെ ബെംഗളൂരു നോർത്ത് യൂണിറ്റ് കൺവീനർ ശിവകുമാർ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

‘നുണകള്‍ കൊണ്ട് കെട്ടിപ്പടുത്തതാണ് ഹിന്ദുത്വം’ എന്ന ചേതന്റെ ട്വീറ്റാണ് പരാതിക്ക് വഴിവെച്ചത്. ബെം​ഗളൂരുവിലെ പ്രാദേശിക കോടതിയാണ് മാർച്ച് 23-ന് ജാമ്യം അനുവദിച്ചത്. 25,000 രൂപ വ്യക്തി​ഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തോട് സഹകരിക്കണമെന്ന് ജഡ്ജി ജെ ലത നടനോട് ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker