KeralaNews

കനത്ത മഴ: ഈ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ഇടുക്കി: ശക്തമായ മഴ കണക്കിലെടുത്ത് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധനാഴ്ച 26-06-2024) അവധി പ്രഖ്യാപിച്ചു. മൂന്നാർ കോളനിയിൽ മണ്ണടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.

ഇവിടെ താൽക്കാലിക ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാമ് ജില്ലാ കളക്ടർ.

മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ ഭാര്യ മാല (38)യാണ് മരിച്ചത്. മണ്ണിനിടയില്‍ കുടുങ്ങിയ മാലയെ മണ്ണ് നീക്കം ചെയ്തശേഷം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെ മൂന്നാർ ഹെഡ് വർക്ക്സ് ഡാമിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker