24 C
Kottayam
Thursday, June 4, 2026

വെള്ളച്ചാട്ടത്തിൽ നിന്നും ബൂട്ടിൽ വെള്ളം ശേഖരിക്കും, ഭക്ഷണമായി കാട്ടുപഴങ്ങൾ 10 ദിവസം കാട്ടിൽ കുടുങ്ങിയ ഹൈക്കറെ ഒടുവിൽ രക്ഷിച്ചു

Must read

കാലിഫോർണിയ: 10 ദിവസത്തോളം പർവതത്തില്‍ കുടുങ്ങിപ്പോയ ഹൈക്കറെ ഒടുവിൽ രക്ഷപ്പെടുത്തി. ബൂട്ടിൽ ശേഖരിച്ച കാട്ടുപഴങ്ങളും വെള്ളവും കഴിച്ചാണ് ഇയാൾ അതിജീവിച്ചത്. 34 -കാരനായ ലൂക്കാസ് മക്‌ക്ലിഷ് എന്ന യുവാവ് സാന്താക്രൂസ് പർവതനിരകളിലാണ് കുടുങ്ങിപ്പോയത്. ജൂൺ 11 -ന് മൂന്ന് മണിക്കൂർ കൊണ്ട് തിരിച്ചെത്താമെന്ന് കരുതിയാണ് ഇയാൾ തന്റെ നടപ്പ് ആരംഭിച്ചത്. 

എന്നാൽ, അധികം നടക്കും മുമ്പ് തന്നെ ലൂക്കാസിന് വഴി തെറ്റുകയായിരുന്നു. അടുത്തിടെയുണ്ടായ കാട്ടുതീ കാരണമാണ് ഇയാൾക്ക് വഴി കണ്ടുപിടിക്കുന്നത് പ്രയാസമായിത്തീർന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂൺ 16 -ന് ഫാദേഴ്സ് ഡേയിൽ എത്താത്തിനെ തുടർന്നാണ് ഇയാളുടെ വീട്ടുകാർ ലൂക്കാസിനെ കാണാനില്ല എന്ന് കാണിച്ച് പരാതി നൽകുന്നത്. പിന്നാലെ, യുവാവിന് വേണ്ടി തിരച്ചിലാരംഭിച്ചു. 

സാന്താക്രൂസ് ഷെരീഫിൻ്റെ ഓഫീസിൽ നിന്നുള്ള ഡ്രോണാണ് ഒടുവിൽ ലൂക്കാസിനെ കണ്ടെത്തിയത്. X -ലെ (ട്വിറ്റർ) ഒരു പോസ്റ്റിൽ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച കാൽ ഫയർ സാൻ മാറ്റിയോ പറഞ്ഞത്, ലൂക്കാസ് സഹായത്തിന് വേണ്ടി നിലവിളിക്കുന്നത് പലരും കേട്ടിരുന്നു. എന്നാൽ എവിടെ നിന്നാണ് ശബ്ദം വരുന്നത് എന്ന് കണ്ടെത്താനാവാത്തതുകൊണ്ടാണ് സഹായിക്കാൻ സാധിക്കാതിരുന്നത് എന്നാണ്. 

സാന്താക്രൂസ് കൗണ്ടിയിലെ എംപയർ ഗ്രേഡ് റോഡിനും ബിഗ് ബേസിൻ ഹൈവേയ്ക്കും ഇടയിലാണ് ഒടുവിൽ ലൂക്കാസിനെ കണ്ടെത്തിയത് എന്നും പറയുന്നു. 

- Advertisement -

താൻ ധരിച്ചിട്ട് പോയ വസ്ത്രവും, ഷൂസും, തൊപ്പിയും പിന്നെ ഫ്ലാഷ്‍ലൈറ്റും, ഒരു കത്രികയും മാത്രമാണ് കയ്യിലുണ്ടായിരുന്നത്. വെള്ളം കുടിക്കാൻ താൻ ശ്രദ്ധിച്ചിരുന്നു. ധാരാളം വെള്ളം കുടിച്ചിരുന്നു. അടുത്തുള്ള വെള്ളച്ചാട്ടത്തിൽ നിന്നും ബൂട്ടിലാണ് വെള്ളം ശേഖരിച്ചിട്ട് വന്നത് എന്ന് ലൂക്കാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇനി കുറച്ച് കാലത്തേക്ക് കാട്ടിലേക്കുള്ള യാത്രയില്ല എന്നും ലൂക്കാസ് പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week