Entertainment

ദൃശ്യം 2 ആവറേജ് ക്രൈംത്രില്ലര്‍ പോലുമല്ല, ശുദ്ധ പോക്രിത്തരമാണ്; ഹരീഷ് വാസുദേവന്‍

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 കഴിഞ്ഞ ദിവസമാണ് ഒ.റ്റി.റ്റി റിലീസിങ് നടത്തിയത്. ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാലിപ്പോള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവന്‍. ചിത്രം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിത വല്‍ക്കരിക്കുന്നുവെന്ന് ഹരീഷ് വാസുദേവന്‍ പറയുന്നു. ഇത് ഒരു ആവറേജ് ക്രൈം ത്രില്ലര്‍ പോലുമല്ല. സിനിമയില്‍ അയുക്തികമായ പലതുമുണ്ട്.-ഹരീഷ് കുറിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംവിധായകന്‍ ജീത്തു ജോസഫിനെയും ഹരീഷ് വാസുദേവന്‍ വിമര്‍ശിക്കുന്നുണ്ട്. ‘സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല’ എന്ന് ഐ.ജി. ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പൊലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളിക്യാമറ വെച്ചു റിക്കാര്‍ഡ് നടത്തി കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പൊലീസിനെ സഹായിക്കണം എന്നാവും സംവിധായകന്‍ ഉദ്ദേശിച്ചതെന്നും ഹരീഷ് ആരോപിക്കുന്നു.

ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

അയുക്തികമായ പലതുമുണ്ട് ദൃശ്യം 2 ല്‍. അതൊരു ആവറേജ് ക്രൈംത്രില്ലര്‍ പോലുമല്ല, പോട്ടെ. പോപ്പുലര്‍ സിനിമയില്‍ സംവിധായകന്‍ ന്യായീകരിക്കുന്ന, വികസിത ജനാധിപത്യ സമൂഹത്തിനു അസഹനീയമായ ഒന്നുണ്ട്. സമൂഹത്തിനു അപകടകരമായ ഒന്ന്.

പൊലീസിന് സംശയമുണ്ട് എന്നതിന്റെ മാത്രം പേരില്‍, കോടതി വെറുതേ വിട്ട ഒരുവന്റെ വീട്ടില്‍ എമ്പാടും ബഗ് വെയ്ക്കുക, വോയ്സ് റിക്കാര്‍ഡ് ചെയ്യുക, അവരുടെ പ്രൈവസിയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുക, എന്നിട്ട് ഷാഡോ പൊലീസെന്നു പേരും

‘നിയമത്തിനു മുന്നില്‍ തെളിവ്മൂല്യമില്ല ലീഡ് കിട്ടാനാണ്’ എന്നൊക്കെ പറയുന്നെങ്കിലും അത് അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവല്‍ക്കരിക്കുന്നുണ്ട്.
ശുദ്ധ പോക്രിത്തരമാണ്.
‘സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല’ എന്നു കഏ ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളിക്യാമറ വെച്ചു റിക്കാര്‍ഡ് നടത്തി കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പോലീസിനെ സഹായിക്കണം എന്നാവും സംവിധായകന്‍ ഉദ്ദേശിച്ചത്. സത്യം പറഞ്ഞാല്‍, ജോര്‍ജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താല്‍ കഏ യുടെ ജോലി തെറിക്കേണ്ടതാണ്.

പോലീസ് സംശയിക്കുന്ന ആളുകളുടെയൊക്കെ പ്രൈവസിയിലേക്ക് സ്റേറ്റിന് നിരന്തരം ഒളിഞ്ഞു നോക്കാന്‍ അവസരം നല്‍കുന്നത് ക്രൈം കുറയ്ക്കാന്‍ നല്ലതല്ലേ എന്നു സംശയിക്കുന്ന നിഷ്‌കളങ്ക ഊളകള്‍ ഏറെയുള്ള കാലമാണ് സിനിമയിലും അത് വെളുപ്പിച്ചെടുക്കാന്‍ നോക്കുന്നത്.

NB: സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളേ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകള്‍ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിള്‍ ചെയ്തു നോക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker