InternationalNews
ഹെയ്തി പ്രസിഡൻ്റിനെ അജ്ഞാതർ വീട്ടിൽക്കയറി വെടിവെച്ചുകൊന്നു
പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജോവെനെല്‍ മോയിസ്(53) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വകാര്യവസതിയില്‍ അജ്ഞാതര്‍ അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. ഭാര്യ മാര്‍ട്ടിനെ മോയിസെക്കും വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെയ്തി പ്രസിഡന്റ് ജോവെനെല്‍ മോയിസെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡെ ജോസഫ് സ്ഥിരീകരിച്ചു.
പ്രസിഡന്റിന്റെ കൊലപാതകം പ്രാകൃതമായ നടപടിയാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡെ ജോസഫ് പ്രതികരിച്ചു. രാജ്യത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. രാഷ്ട്രീയ അസ്ഥിരത തുടരുന്ന ഹെയ്തിയില്‍ നേരത്തെ പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനിടെയാണ് പ്രസിഡന്റിന്റെ വധം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News