CrimeKeralaNews

ആക്രിക്കച്ചവടത്തിന്‍റെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പ്, ആലപ്പുഴ സ്വദേശി പിടിയിൽ

കൊച്ചി: ആക്രിക്കച്ചവടത്തിന്‍റെ മറവിൽ ആറരക്കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ ആലപ്പുഴ സ്വദേശി പിടിയിൽ. വ്യാജ രേഖകൾ തയാറാക്കിയുളള തട്ടിപ്പ് പിടികൂടിയത് സംസ്ഥാന ജിഎസ്ടി വിഭാഗമാണ്. കോടികളുടെ ആക്രിക്കച്ചവടമാണ് ആലപ്പുഴ സ്വദേശിയായ നസീബ് ചെയ്യുന്നത്.  

മുപ്പതുകോടിയുടെ കച്ചവടം നടത്തിയെന്നാണ് സംസ്ഥാന ജി എസ് ടി ഇന്‍റലിജൻസ് വിഭാഗം പറയുന്നത്. എന്നാൽ വ്യാജ ഇൻപുട് രേഖകളുണ്ടാക്കി ആറരക്കോടിയുടെ നികുതി വെട്ടിപ്പാണ് നസീബ് നടത്തിയത്. 

ഇല്ലാത്ത ചരക്കുനീക്കത്തിന്‍റെ രേഖകളുണ്ടാക്കി. ഇതിനായി നിരവധി പേരുടെ പാൻ കാർഡുകളും അനുബന്ധ രേഖകളും ദുരുപയോഗം ചെയ്തു. ഇങ്ങനെ ഇൻപുട് ക്രെഡിറ്റ് ടാക്സ് വെട്ടിപ്പ് നടത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നസീബിന്‍റെ കച്ചവടത്തെപ്പറ്റിയും സാന്പത്തിക ഇടപാടുകളെപ്പറ്റിയും ഇന്‍റലിജൻസ് വിഭാഗം കഴിഞ്ഞ ഒരു വർഷമായി അന്വേഷിച്ചു വരികയായിരുന്നു. തുടർന്നാണ് ഇയാളുടെ ഇടപാടുകൾ രേഖകൾ കണ്ടെടുത്ത് വെട്ടിപ്പ് തിരിച്ചറിഞ്ഞത്. 

അഞ്ചു കോടിയ്ക്ക് മുകളിലാണ് നികുതി വെട്ടിപ്പെങ്കിൽ അറസ്റ്റ് ചെയ്യണമെന്നാണ് നിലവിലെ നിയമം. കൊച്ചിയിലെ ഇടപ്പളളിയിലെ സംസ്ഥാന ജി എസ് ടി ഇന്‍റലിജൻസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker