കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് വിജയം

കോഴിക്കോട്‌: കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. സർവ്വകലാശാല യൂണിയൻ ചെയർപേഴ്സണായി ടി സ്നേഹയെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐയുടെ മുഹമ്മദ് അഷ്റഫ് ടിഎയും വൈസ് ചെയർപേഴ്സൺ സീറ്റുകളിലേക്ക് ശ്രുതി വി എം, അശ്വിൻ എസ് ആർ എന്നിവർ ജയിച്ചു. വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല.

പ്രത്യേക ബോക്സിൽ നിക്ഷേപിച്ച 25 വോട്ടുകൾ എണ്ണാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. നേരത്തെ 25 യുയുസിമാരുടെ തെരഞ്ഞെടുപ്പ് യൂണിവേഴ്സിറ്റി അസാധുവാക്കിയിരുന്നു. ഇതിനെതിരെ യുഡിഎസ്എഫ് ഹൈക്കോടതിയെ സമീപിച്ചു.

തുടർന്ന് 25 യുയുസിമാർക്ക് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാമെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു. ഈ വോട്ടുകൾ എണ്ണണമെന്ന് ഇന്ന് കോടതി നിർദേശം നൽകുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. 200 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News