CrimeKeralaNews

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: കാക്കയങ്ങാട് വീട്ടിൽ ബോംബ് നിർമ്മിക്കവെ സ്ഫോടനമുണ്ടായ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പന്നിയോട് മുക്കോലപ്പറമ്പത്ത് എ കെ സന്തോഷ് (32) ആണ് അറസ്റ്റിലായത്. സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സന്തോഷിനെ ആശുപത്രിയിൽ നിന്ന് മടങ്ങവെയാണ് അറസ്റ്റ് ചെയ്തത്.

ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സന്തോഷിനും ഇയാളുടെ ഭാര്യ ലസിത സന്തോഷിനും പരുക്കേറ്റിരുന്നു. ബോംബ് നിര്‍മ്മിക്കുന്നതിനിടെ വീടിന്റെ അടുക്കളയുടെ പിറകുവശത്തെ മുറ്റത്താണ് സ്‌ഫോടനം ഉണ്ടായത്. സന്തോഷിന്റെ മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റിരുന്നു.

കോഴിക്കോട് ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സന്തോഷിനെ അവിടെ നിന്ന് മടങ്ങുന്നതിനിടെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്‌ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ വേറെ മുറിയിലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഇതിന് മുമ്പും സമാന രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. അന്ന് സന്തോഷിന്റെ വിരലുകള്‍ അറ്റുപോയിരുന്നു. ബോംബ് നിർമ്മിക്കാൻ ഉപയോ​ഗിച്ച വെടിമരുന്ന് അടക്കമുളള വസ്തുക്കൾ പൊലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker