സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇന്ന് മാത്രം വര്‍ധിച്ചത് പവന് 160 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് പവന് 160 രൂപ ഉയര്‍ന്ന് സര്‍വകാല റിക്കോര്‍ഡില്‍. പവന് 30,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 3,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ജനുവരി എട്ടിന് ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. പിന്നീട് കയറിയിറങ്ങിയ വില ഇന്ന് പുതിയ ഉയരം കീഴടക്കുകയായിരുന്നു.