കൊല്ലം: തൊഴുത്തില്‍ കെട്ടിയിരുന്ന ആടിനെ തലയറുത്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഓച്ചിറ പോലീസ് അന്വേഷണം തുടങ്ങി. തഴവ, കുതിരപ്പന്തി സ്വദേശി വിജയകുമാറിന്റെ വീട്ടിലെ ആടിന്റെ തലയാണ് അറുത്തത്. ഉടല്‍ തൊഴുത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ആടിന്റെ രക്തവും കാണാനായിട്ടില്ല.
ദുര്‍മന്ത്രവാദത്തിന് ആടിന്റെ തലയും രക്തവും കൊണ്ടുപോയിരിക്കാമെന്നാണ് പോലീസ് നിഗമനം. രാത്രിയലാണ് സംഭവമെന്നു കരുതുന്നു. ആട്ടിന്‍കൂട്ടില്‍ നിന്നു വീട്ടുകാര്‍ ശബ്ദമൊന്നും കേട്ടിരുന്നില്ല.
ആടിനെ കൈകാര്യം ചെയ്തു പരിചയമുള്ളവരാണ് കഴുത്തറുത്തതെന്ന നിഗമനത്തിലാണ് പോലീസ്. മന്ത്രവാദവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നീങ്ങുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News