28.2 C
Kottayam
Friday, June 5, 2026

ഇടുക്കിക്കും സംസ്ഥാനത്തിനും വേണ്ടി വാശിയോടെ പ്രവർത്തിക്കുമെന്ന് നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ

Must read

ഇടുക്കി:മന്ത്രി ആയാൽ ഇടുക്കിക്കും സംസ്ഥാനത്തിനും വേണ്ടി വാശിയോടെ പ്രവർത്തിക്കുമെന്ന് കേരള കോൺ​ഗ്രസ് എം നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. രണ്ടാം പിണറായി സ‍ർക്കാരിൽ ഏതു വകുപ്പാണ് കിട്ടുന്നതെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അർഹമായ പരിഗണന കേരള കോൺഗ്രസിന് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും റോഷി പറഞ്ഞു.

കേരള കോൺ​ഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിനെ പരാജയപ്പെടുത്തിയാണ് ഇക്കുറി ഇടുക്കിയിൽ നിന്നും റോഷി അ​ഗസ്റ്റിൻ വിജയിച്ചത്. കഴിഞ്ഞ നാല് തവണയും യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച റോഷി ഇക്കുറി കളം മാറിയെങ്കിലും ഇടുക്കി ഒപ്പം നിൽക്കുകയായിരുന്നു. പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടതോടെ കേരള കോൺ​ഗ്രസ് എമ്മിൻ്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് റോഷിയാണ്.

രണ്ടാം പിണറായി സ‍ർക്കാരിൽ രണ്ട് മന്ത്രിസ്ഥാനത്തിനായി ജോസ് വിഭാ​ഗം സമ്മ‍ർദ്ദം ചെലുത്തിയെങ്കിലും ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയുമാണ് സിപിഎം ജോസ് വിഭാ​ഗത്തിന് വാ​ഗ്ദാനം ചെയ്തിട്ടുള്ളത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഹാട്രിക് ജയം നേടിയ എൻ.ജയരാജ് ചീഫ് വിപ്പാവാനാണ് സാധ്യത.

അഞ്ച് എംഎൽഎമാരുള്ള തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനം മാണി വിഭാ​ഗം പ്രതീക്ഷിച്ചിരുന്നു. നഷ്ടമായ മന്ത്രിസ്ഥാനത്തിന് പകരം അടുത്ത വരുന്ന ഒഴിവിൽ രാജ്യസഭാ സീറ്റ് കിട്ടും എന്ന പ്രതീക്ഷയിലാണ് മാണി വിഭാ​ഗം.

- Advertisement -

21 മന്ത്രിമാരായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുകയെന്ന് ഇടതുമുന്നണി കൺവീനര്‍ എ വിജയരാഘവൻ. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാല് കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഒരോ മന്ത്രിസ്ഥാനങ്ങൾ നൽകും. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും ആദ്യ ഊഴത്തിൽ മന്ത്രി സ്ഥാനം കിട്ടും. രണ്ടാം ഊഴത്തിൽ കേരളാ കോൺഗ്രസ് ബിയും കോൺഗ്രസ് എസും രണ്ടാം ഊഴത്തിൽ മന്ത്രിസ്ഥാനത്തെത്തും.

- Advertisement -

സിപീക്കര്‍ സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ആയിരിക്കും എന്നാണ് ഇടതുമുന്നണി യോഗത്തിൽ ധാരണയായത്. ചീഫ് വിപ്പ് സ്ഥാനം കേരളാ കോൺഗ്രസിന് നൽകും. വകുപ്പ് സംബന്ധിച്ച തീരുമാനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെ മുന്നണിയോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എ വിജയരാഘവൻ വിശദീകരിച്ചു.

മറ്റെല്ലാ ഘടകകക്ഷികളേയും പരിഗണിച്ചപ്പോൾ എൽജെഡിയെ മാത്രം മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ മാറ്റിനിര്‍ത്തിയതിനെ കുറിച്ച് വിശദീകരിക്കാൻ എ വിജയരാഘവൻ തയ്യാറായില്ല. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് സിപിഎം മന്ത്രിമാരുടെ പേരുകളിൽ അന്തിമ തീരുമാനം എടുക്കും. കെകെ ശൈലജ ഒഴികെ നിര്‍ബന്ധമായും ബാക്കിയെല്ലാം പുതുമുഖങ്ങൾ എന്ന് തീരുമാനം വരുമ്പോൾ അതേ പാത പിന്തുടരാനാണ് സിപിഐയുടേയും നീക്കം. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിലും അന്തിമ ധാരണയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week