രാജ്യത്ത് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളെ തുടര്‍ന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ചു; വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് അറുപട്ടിയെട്ടുകാരന്‍ മരിച്ചതായി കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരീകരണം. വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലമാണ് മരണത്തിന് കാരണം. വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടത്തുന്ന കേന്ദ്രസമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
31 കേസുകളുടെ പഠനത്തിലാണ് ഇതില്‍ ഒരാളുടെ മരണം അനഫെലാക്സിസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2021 മാര്‍ച്ച് എട്ടിനാണ് അറുപത്തിയെട്ടുകാരന്‍ വാക്സിന്‍ സ്വീകരിച്ചത്. പാര്‍ശ്വഫലത്തെ തുടര്‍ന്ന് സംഭവിച്ച ഏക മരണം ഇതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എഇഎഫ്ഐ കമ്മിറ്റി അധ്യക്ഷന്‍ ഡോക്ടര്‍ എന്‍.കെ. അറോറ അറിയിച്ചു.
മൂന്ന് മരണം കൂടി വാക്സിനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് കേന്ദ്രസമിതി സ്ഥിരീകരിച്ചിട്ടുള്ളത്. ലോകാരോഗ്യസംഘടനപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഗുരുതര പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് അനഫെലാക്സിസ്.