26.2 C
Kottayam
Wednesday, April 17, 2024

‘അച്ഛൻ മരിച്ചു, പാവം അതിനെ വെറുതെ വിടൂ’; അച്ഛൻ നക്സലൈറ്റ് ആയിരുന്നില്ലേയെന്ന ചോദ്യത്തോട് നിഖില പ്രതികരിച്ചത്!

Must read

മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരു യുവ നടിയാണ് നിഖില വിമൽ. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടിയ നിഖില ആ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ഒരുപാട് പേരുടെ മനസിൽ ഇടം നേടി. ലവ് 24 ആയിരുന്നു നിഖില ആദ്യമായി നായിക വേഷം ചെയ്ത സിനിമ.

ചിത്രത്തിൽ മാധ്യമ പ്രവർത്തകയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. ദിലീപ് ചിത്രത്തിൽ നായികയാകും മുമ്പ് നിഖില അഭിനയത്തിൽ സജീവമായിരുന്നു. അതിന് മുമ്പും നിഖില സിനിമകൾ ചെയ്തിരുന്നു.

ജയറാം സിനിമ ഭാ​ഗ്യ ദേവതയായിരുന്നു അത്. ചിത്രത്തിൽ ജയറാമിന്റെ സ​ഹോദരി വേഷമാണ് നിഖില ചെയ്തത്. ഭാ​ഗ്യദേവത വലിയ വിജയം നേടിയ സിനിമയായിരുന്നു. ലവ് 24 എന്ന ചിത്രത്തിൽ കബനി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നിഖില ചെയ്തത്. അതിന് ശേഷം തമിഴിലും തെലുങ്കിലും അരങ്ങേറുകയും ചെയ്തിരുന്നു നിഖില.

ഏറ്റവും ഒടുവിൽ ജോ ആൻഡ് ജോ, കൊത്ത് എന്നീ സിനിമകളാണ് നിഖി ല ചെയ്ത് റിലീസ് ചെയ്തത്. എല്ലാ കാര്യങ്ങളിലും കൃത്യമായി അഭിപ്രായ പ്രകടനം നടത്തുന്ന വളരെ ചുരുക്കം നടിമാരിൽ ഒരാൾ കൂടിയാണ് നിഖില.

2020 കൊവിഡ് കാലത്താണ് നിഖിലയുടെ അച്ഛൻ മരിച്ചത്. റിട്ട: സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു താരത്തിന്റെ അച്ഛൻ എം.ആർ പവിത്രൻ. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് താരത്തിന്റെ പിതാവ് മരിച്ചത്.

അച്ഛന്റെ മരണം വലിയ ആഘാതം നിഖിലയിൽ ഏൽപ്പിച്ചിരുന്നു. ഇപ്പോഴിത അച്ഛനെ കുറിച്ചുള്ള ഓർമകൾ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നിഖില വിമൽ. ‘അഭിനയമാണ് എപ്പോഴും മനസിൽ.’

‘അഭിനയത്തിൽ കൂടുതൽ എന്ത് എക്സ്പ്ലോർ ചെയ്യാൻ പറ്റുമെന്നത് ആലോചിക്കുന്നുണ്ട്. തിയേറ്റർ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. പണ്ട് എനിക്ക് തിയേറ്റർ ചെയ്യാൻ പേടിയായിരുന്നു. അതിന്റെ രീതികളെ കുറിച്ച് ധാരണയില്ലായിരുന്നു.’

‘ഡാൻസും കാര്യങ്ങളും ഇപ്പോൾ നന്നായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഞാൻ തിയേറ്റർ മുമ്പ് ചെയ്തിട്ടില്ല. എന്റെ അച്ഛന് ഒരു നാടക കമ്പനിയുണ്ടായിരുന്നു. ഞാൻ അന്ന് വളരെ കുഞ്ഞായിരുന്നു. ചെറുപ്പത്തിൽ സ്റ്റേജിൽ കയറാൻ ചമ്മലായിരുന്നു. അമ്മ ഡാൻസറാണ്’ നിഖില പറഞ്ഞു.

ഉടൻ തന്നെ അവതാരകന്റെ അടുത്ത ചോദ്യമെത്തി. ‘അച്ഛൻ നക്സലൈറ്റാണ്. അമ്മ ഡാൻസ് ടീച്ചറുമാണ് അല്ലേ?’ എന്നാണ് അവതാരകൻ നിഖിലയോട് ചോദിച്ചത്. ഉടൻ താരത്തിന്റെ മറുപടിയെത്തി. ‘അച്ഛൻ നക്സലൈറ്റ് ആയിരുന്നു. അച്ഛൻ മരിച്ചു. പാവം അതിനെ വെറുതെ വിടൂ’ എന്നാണ് നിഖില പറഞ്ഞത്.

അവതാരകന്റെ അടുത്ത ചോദ്യം ‘നിഖിലയ്ക്ക് ഒരു നക്സലേറ്റ് മനസില്ലേ’ എന്നായിരുന്നു. അതിന് നിഖില നൽകിയ മറുപടി ഇതായിരുന്നു… ‘എന്റെ ഓർമയിലുള്ള അച്ഛൻ നക്സലേറ്റ് ആയിരുന്നില്ല. അമ്മയെ കല്യാണം കഴിക്കും മുമ്പാണ് അച്ഛൻ ഈ പരിപാടികളൊക്കെ ആക്ടീവായി ചെയ്തുകൊണ്ടിരുന്നത്.’

‘എനിക്ക് ഓർമവെച്ച് തുടങ്ങിയ സമയത്ത് അച്ഛന് ഒരു ആക്സിഡന്റൊക്കെ പറ്റി തീരെ വയ്യായിരുന്നു. തീരെ വയ്യാത്തൊരു അച്ഛനെയാണ് എനിക്ക് ഓർമയുള്ളത്. ആക്ടീവായ നക്സലേറ്റായ അച്ഛനെ എനിക്ക് ഓർമയില്ല’ നിഖില പറഞ്ഞു. കൊത്താണ് നിഖിലയുടെ ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ സിനിമ.

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കൊത്ത്. ആസിഫ് അലി, റോഷൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week