ബിരുദ പ്രവേശനപട്ടികയില്‍ സണ്ണി ലിയോണിന് ഒന്നാം റാങ്ക്!
കൊല്‍ക്കത്ത: ബിരുദ പ്രവേശനപട്ടികയില്‍ സണ്ണി ലിയോണിന് ഒന്നാം റാങ്ക്! ആരോ ഒപ്പിച്ച ഈ തമാശ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതാകട്ടെ കൊല്‍ക്കത്തയിലെ അശുതോഷ് കോളേജിന്റെ ഇംഗ്ലീഷ് ബിഎ(ഓണേഴ്സ്) പ്രവേശനത്തിന്റെ മെറിറ്റ് ലിസ്റ്റിലും. എന്നാല്‍, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പട്ടികയിലാണ് അപേക്ഷയുടെ ഐ.ഡിയും റോള്‍ നമ്പറും സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ചേര്‍ത്തിരുന്നത്. പ്ലസ് ടു പരീക്ഷയില്‍ പ്രധാനപ്പെട്ട നാല് വിഷയങ്ങളില്‍ കരസ്ഥമാക്കിയ മുഴുവന്‍ മാര്‍ക്കും(400) പേരിനൊപ്പം രേഖപ്പെടുത്തിയിരുന്നു.
തെറ്റായ അപേക്ഷയോടൊപ്പം താരത്തിന്റെ പേര് ചേര്‍ത്ത് നല്‍കിയതാണെന്നും തെറ്റ് തിരുത്താന്‍ പ്രവേശനവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേ സമയം, ഓണ്‍ലൈനിലൂടെ നടക്കുന്ന പ്രവേശന നടപടികളെകുറിച്ച് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്.