25.5 C
Kottayam
Sunday, May 19, 2024

ആദ്യ യാത്രയിൽ നവകേരള ബസിന്റെ വാതിൽ തകർന്നെന്ന വാർത്ത അടിസ്ഥാനരഹിതം- കെ.എസ്.ആർ.ടി.സി

Must read

തിരുവനന്തപുരം: ഗരുഡ പ്രീമിയം സര്‍വീസായി കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിച്ച നവകേരളബസിന്റെ ആദ്യയാത്രയില്‍ ഡോര്‍തകര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. ബസിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഉണ്ടായിരുന്നില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോര്‍ മാന്വല്‍ മോഡില്‍ ആകുകയും അത് റീസെറ്റ് ചെയ്യാതിരുന്നതുമാണ് തകരാറ് എന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തയെന്നാണ് വിശദീകരണം.

‘ബസ് സുല്‍ത്താന്‍ബത്തേരിയില്‍ എത്തിയശേഷം ഡോര്‍ എമര്‍ജന്‍സി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്. ബസിന് ഇതുവരെ ഡോര്‍ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചര്‍ സേഫ്റ്റിയുടെ ഭാഗമായി അടിയന്തരഘട്ടത്തില്‍ മാത്രം ഡോര്‍ ഓപ്പണ്‍ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം’, കുറിപ്പില്‍ പറയുന്നു.

പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് ആരംഭിച്ച് 11.30-ഓടെ ബെംഗളൂരുവില്‍ എത്തുന്ന രീതിയിലായിരുന്നു സര്‍വീസ്. എന്നാല്‍, വൈകിയാണ് സര്‍വീസ് ആരംഭിച്ചത്. ഉച്ചയോടെ ബസ് ബെംഗളൂരുവില്‍ എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week