കാമുകനാല്‍ ചതിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ നമ്മുടെ സമൂഹം എങ്ങനെ നോക്കി കാണുന്നു; ഹ്രസ്വചിത്രം ‘പ്രോസ്റ്റിറ്റിയൂട്ട്’ വൈറലാകുന്നു

കാമുകനാല്‍ ചതിക്കപ്പെട്ട് പീഡനത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയെ നമ്മുടെ സമൂഹം എങ്ങനെ നോക്കി കാണുന്നുവെന്നും ചൂഷ്ണം നിറഞ്ഞ കണ്ണുകള്‍ അവളെ വീണ്ടും പിന്തുടരുമ്പോള്‍ ഈ സമൂഹവുമായി അവള്‍ എങ്ങനെ പൊരുത്തപ്പെടുമെന്നും ചര്‍ച്ച ചെയ്യുന്ന ‘പ്രോസ്റ്റിറ്റിയൂട്ട്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അരുണ്‍ യോഗനാഥന്‍ തിരക്കഥ എഴുതിയ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

അമൃത കൃഷ്ണ, ശരത് കുമാര്‍, ദിലീപ് മോഹന്‍, ദേവദാസ് പി. മോഹന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചൂഷണ മനോഭാവത്തോടെയുള്ള മനുഷ്യന്റെ കാഴ്ചപാടുകളെ വരച്ചുകാട്ടുന്ന ചിത്രം ശക്തമായ സന്ദേശം കൂടി ചിത്രം പ്രേക്ഷകര്‍ക്കു നല്‍കുന്നുണ്ട്. നിരവധി മേളകളില്‍ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത് ആര്‍. മാധവനാണ്. സംഗീതം സിബി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News