24.6 C
Kottayam
Friday, June 5, 2026

ബി.ജെ.പിക്ക് വേണ്ടി യു.എ.ഇ കോണ്‍സുലേറ്റിന്റെ സാഹായം തേടി; അനില്‍ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വപ്‌ന സുരേഷ്

Must read

തിരുവനന്തപുരം: ജനം ടി.വി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി. അനില്‍ നമ്പ്യാര്‍ക്ക് ഗള്‍ഫില്‍ പോകാനുള്ള തടസം നീക്കി നല്‍കിയത് സ്വപ്ന സുരേഷാണ്. ബി.ജെ.പിക്ക് വേണ്ടി യു.എ.ഇ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ അനില്‍ നമ്പ്യാര്‍ അഭ്യര്‍ത്ഥിച്ചതായും സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അനില്‍ നമ്പ്യാരുടെ പേരില്‍ യു.എ.ഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് അറ്റ്ലസ് രാമചന്ദ്രന്റ അഭിമുഖത്തിനായി ദുബായ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. അവിടെ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്ന അനില്‍ നമ്പ്യാര്‍ യാത്രാനുമതി ലഭിക്കാന്‍ സരിത്തിനെ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചു. കോണ്‍സലേറ്റ് ജനറല്‍ വഴി യാത്രാനുമതി നല്‍കി. അതിന് ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായി. 2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായി അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചിരുന്നു. ഒരുമിച്ച് ഡ്രിങ്ക്സ് കഴിച്ചു. അന്ന് യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാര്‍ അന്വേഷിച്ചു. ബി.ജെ.പിക്കു വേണ്ടി കോണ്‍സുലേറ്റിന്റെ സഹായങ്ങളും അനില്‍ നമ്പ്യാര്‍ അഭ്യര്‍ത്ഥിച്ചുവെന്നും സ്വപ്ന മൊഴി നല്‍കി.

ബന്ധുവിന്റെ ടൈല്‍ കട ഉദ്ഘാടനത്തിന് യു.എ.ഇ കോണ്‍സുല്‍ ജനറലിനെ ഉദ്ഘാടനത്തിനായി കൊണ്ടുവരാന്‍ കഴിയുമോ എന്നും ആരാഞ്ഞു. താന്‍ അത് ഏറ്റു. അതിന് ശേഷം ടൈല്‍ കട ഉദ്ഘാടത്തിന് വീണ്ടും കണ്ടു. ഉദ്ഘാടനത്തിന് എത്തിയ കോണ്‍സുല്‍ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്ന് ചോദിച്ചു. ഇക്കാര്യം താന്‍ കോണ്‍സല്‍ ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മാക്ബുക്ക് സമ്മാനമായി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമ വഴി അത് സമ്മാനമായി നല്‍കി. ഇടക്ക് സൗഹൃദം പുതുക്കാനായി തന്നെ വിളിക്കാറുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി.

സ്വര്‍ണക്കടത്ത് സംബന്ധിച്ച വാര്‍ത്ത ചാനലുകളില്‍ വന്നപ്പോള്‍ അത് നിര്‍ത്താന്‍ കോണ്‍സുല്‍ ജനറല്‍ തന്റെ സഹായം അഭ്യര്‍ത്ഥിച്ചു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവില്‍ പോകാന്‍ തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദേശിച്ചു. അതിന് മുന്‍പ് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സുല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാന്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു. അനില്‍ നമ്പ്യാരെ തിരിച്ചുവിളിച്ച് കോണ്‍സുല്‍ ജനറലിന്റെ പേരില്‍ ഒരു കത്ത് തയ്യാറാക്കി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടു. കത്ത് തയ്യാറാക്കി നല്‍കാം എന്ന് അനില്‍ നമ്പ്യാര്‍ അറിയിച്ചു. എന്നാല്‍ ആ സമയത്ത് താന്‍ സ്വയംരക്ഷയ്ക്കുള്ള ശ്രമത്തിലായിരുന്നതിനാല്‍ ഇക്കാര്യം തുടര്‍ന്ന് അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നും സ്വപ്ന സുരേഷ് മൊഴി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week