ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്; അന്വേഷണം ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറി

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിന്റെ അന്വേഷണം ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറി. നടി ലീനാ മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുക.

രവി പൂജാരി മുഖ്യപ്രതിയായ കേസാണിത്. എറണാകുളം ക്രൈംഞ്ച്രാണ് കേസ് അന്വേഷിച്ചിരുന്നത്. തുടരന്വേഷണമാകും ഭീതരവിരുദ്ധ സ്‌ക്വാഡ് നടത്തുക. രവി പൂജാരിയുടെ ക്വട്ടേഷന്‍ പ്രകാരമാണ് വെടിവയ്പ് നടന്നതെന്നായിരുന്നു നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസിലെ തീവ്രവാദ ബന്ധം സംബന്ധിച്ചായിരിക്കും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുക. രവി പൂജാരിയുമായി ബന്ധപ്പെട്ടും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. നിലവില്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News