കോട്ടയം: കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ കുളിയ്ക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു. അതിരമ്പുഴ കോട്ടമുറി താന്നിക്കല്‍ ഷിയാസിന്റെ മകൻ ആഷിക് ആണ് മരിച്ചത്. ആര്‍പ്പൂക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലാസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.ഉച്ചയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കറങ്ങാനെത്തിയതായിരുന്നു ആഷിക്.ആറ്റിലിറങ്ങി നീങ്ങുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്.ആഴമേറിയ സ്ഥലമായതിനാല്‍ ഇവിടെ നീന്തുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതവഗണിച്ചു നീന്തിയ കുട്ടികള്‍ ആറിന്റെ മധ്യഭാഗത്തെത്തിയതോടെ കൈകാലുകള്‍ കുഴഞ്ഞ് വെള്ളത്തിലേക്ക് താഴുകയായിരുന്നു.സുഹൃത്തുക്കളുടെ ബഹളം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസ് ഫയര്‍ഫോഴ്‌സ ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തിയെങ്കിലും അഷികിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.പാലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News