ശിവദ സിനിമയിലേക്ക് തിരിച്ച് വരുന്നു? വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിന്റെ പ്രിയതാരം ശിവദയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഇതിനെ തുടര്‍ന്ന് കുറച്ചു മാസങ്ങളായി താരം സിനമയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ താരം സിനിമയിലേക്ക് തിരിച്ചുവരവിന്‍ ഒരുങ്ങുന്ന സൂചനയാണ് ലഭിക്കുന്നത്. താരത്തിന്റെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി ആരാധകര്‍ക്ക് തോന്നാനുള്ള പ്രധാന കാരണം. താരം തന്നെയൊണ് വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
‘കേരളകഫേ’ എന്ന ചിത്രത്തിലൂടെയാണ് ശിവദ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘ലിവിങ് റ്റുഗദര്‍’ എന്ന ഫാസില്‍ ചിത്രത്തില്‍ നായികയായെത്തി. പിന്നീട് തമിഴകത്തും താരം സജീവമായി. തുടര്‍ന്ന് ‘സുസുധി വാത്മീകത്തില്‍’ ജയസൂര്യയ്ക്കൊപ്പം നായികയായപ്പോള്‍ താരത്തെ മലയാള സിനിമ ഏറ്റെടുത്തു. പിന്നീട് ‘ഇടി’ എന്ന ജയസൂര്യ ചിത്രത്തിലും ശിവദയായിരുന്നു നായിക. പൃഥിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ലാണ് താരം അവസാനം അഭിനയിച്ചത്.
https://www.instagram.com/p/B4oTpD0HgXh/?utm_source=ig_web_copy_link