ന്യൂഡല്‍ഹി: രാജ്യത്ത് രൂക്ഷമായ കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 269 ഡോക്ടര്‍മാരെയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പാര്‍ട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇതെന്നാണ് ഐഎംഎ വിശദമാക്കുന്നത്. സംസ്ഥാനം തോറുമുള്ള കണക്കാണ് ഐഎംഎ പുറത്തുവിട്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശിലും ബിഹാറിലുമാണ് ഏറ്റവുമധികം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.
ബിഹാറില്‍ 78 ഡോക്ടര്‍മാരും ഉത്തര്‍ പ്രദേശില്‍ 37 ഡോക്ടര്‍മാരുമാണ് മരിച്ചത്. കോവിഡ് രണ്ടാം തരംഗം സാരമായി വലച്ച ഡല്‍ഹിയില്‍ 28 ഡോക്ടര്‍മാരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കോവിഡ് ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാരാണ് മരിച്ചതെന്നും ഐഎംഎയുടെ കണക്ക് വിശദമാക്കുന്നു. ആയിരത്തോളം ഡോക്ടര്‍മാരാണ് രാജ്യത്തിന് നഷ്ടമായതെന്ന് പറയുന്ന ഐഎംഎ ശരിക്കുള്ള കണക്ക് ഇതിലധികമാണെന്നാണ് നിരീക്ഷിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News