28.8 C
Kottayam
Thursday, June 4, 2026

‘ആദ്യം മകള്‍, പിന്നെ പ്രധാനവകുപ്പും’; മുഹമ്മദ് റിയാസിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.സുരേന്ദ്രൻ

Must read

കൊച്ചി:രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഹമ്മദ് റിയാസിന് സ്ഥാനം നല്‍കിയതില്‍ വര്‍ഗീയപരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘ആദ്യം മകള്‍, പിന്നെ പ്രധാനവകുപ്പും. ലീഗിന്റെ കാര്യം കട്ടപ്പൊക’ എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. സുരേന്ദ്രനൊപ്പം എസ് സുരേഷും റിയാസിനെതിരെ രംഗത്തെത്തി.

‘സ്ത്രീധനമായി മന്ത്രിസ്ഥാനം കിട്ടിയ കേരളത്തിലെ പുതു മണവാളനാണ് റിയാസ്’ എന്നാണ് സുരേഷിന്റെ പരാമര്‍ശം. സുരേന്ദ്രന്റെയും സുരേഷിന്റെയും പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്.

സിപിഐഎം മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് സുരേന്ദ്രന്റെ ആദ്യ പോസ്റ്റ് ഇങ്ങനെ: ”സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കര്‍ക്ക് മുന്‍ഗാമിയുടെ അതേ യോഗ്യത. ആകെ മൊത്തം സ്വജനപക്ഷപാതം. പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും.”

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന പദവി മനപൂര്‍വ്വം ഒഴിവാക്കി, മുഖ്യമന്ത്രിയുടെ മുസ്ലീം മരുമകന്‍ എന്ന് വിശേഷിപ്പിച്ചാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ റിയാസിനെ സോഷ്യല്‍മീഡിയയില്‍ വിദ്വേഷപ്രചരണങ്ങള്‍ നടത്തുന്നതും അധിക്ഷേപിക്കുന്നതും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലേ ഒരുവിഭാഗം റിയാസിനെ ഉന്നമിട്ട് തുടങ്ങിയിരുന്നു.

- Advertisement -

ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരായ അഭിപ്രായപ്രകടനങ്ങള്‍ കുറച്ചുദിവസത്തിനുള്ളില്‍ അവസാനിക്കും. എന്നാല്‍ മുഹമ്മദ് റിയാസിനെതിരെയുള്ള ആക്ഷേപങ്ങള്‍ തുടരുമെന്നാണ് നിരീക്ഷണങ്ങള്‍. ചില മലയാള മാധ്യമങ്ങളും അത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. പിണറായിയുടെ മരുമകന്‍ എന്ന വിശേഷണമാണ് ചില മാധ്യമങ്ങള്‍ കഴിഞ്ഞദിവസം മുഹമ്മദ് റിയാസിന് തലക്കെട്ടുകളില്‍ നല്‍കിയിരുന്നത്.

- Advertisement -

വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് സനല്‍ പറഞ്ഞത് ഇങ്ങനെ: ”ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റിയാസിനെ ആക്ഷേപിക്കാന്‍ ഉപയോഗിച്ചത് ജിഹാദി മന്ത്രി എന്ന പദമാണ്. കെ സുരേന്ദ്രന്റെ ഭ്രാന്തന്‍ നാവില്‍ നിന്നും വീഴുന്നതിനെക്കാള്‍, ഭയാനകമാണ്, നിഷ്പക്ഷകരെന്ന് നടിച്ചിരുന്നവരുടെ മനോവൈകൃതങ്ങളുടെ വെളിപ്പെടുത്തലുകള്‍.

റിയാസ് എന്ന മന്ത്രി ഇനിയുള്ള അഞ്ചുകൊല്ലം അനുഭവിക്കേണ്ടി വരിക അതിഭീകര വേട്ടയാടലായിരിക്കും. ‘മുഖ്യമന്ത്രിയുടെ മരുമകന്‍’ എന്ന ടാഗ് കൂടി കഴുത്തില്‍ ഇട്ടുകൊടുത്തിരിക്കുന്നതിനാല്‍ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന അടിസ്ഥാനത്തിലായിരിക്കും മതവെറിയന്മാരും മാധ്യമങ്ങളും മുഹമ്മദ് റിയാസിനെ വേട്ടയാടാന്‍ ഇറങ്ങുക.

സുരേന്ദ്രനും വാര്യരും പിന്നെയാ പണിക്കരുമൊക്കെ കേട്ടാലറയ്ക്കുന്ന പരദൂഷണങ്ങള്‍ വിളമ്പി (അതിനുള്ള സ്‌പേസുകള്‍ നമ്മുടെ ചാനലുകള്‍ കൂടുതല്‍ വിശാലമാക്കി കൊടുക്കും) മാത്രമാകില്ല, ബിജെപിയുടെ ഡല്‍ഹിയിലുള്ള ക്രിമിനല്‍ സംഘങ്ങള്‍ തങ്ങളുടെ കൈയിലുള്ള അധികാരം ഉപയോഗിച്ച് കൂടുതല്‍ ക്വട്ടേഷന്‍ ഏജന്‍സികളെ കേരളത്തിലേക്ക് ഇറക്കിയേും കളം അനുകൂലമാക്കാന്‍ ശ്രമിക്കും. അവര്‍ക്ക് ഗാലറിയിലിരുന്ന് കൈയടിച്ച് പ്രോത്സാഹനം കൊടുക്കാന്‍ യുഡിഎഫും ഉണ്ടാകും.”

- Advertisement -

നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ തന്നെ വിജയിച്ചാണ് മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയത്. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ റിയാസ് ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നും റെക്കൊര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ പിഎം നിയാസിനെതിരെ 28,747 വോട്ട് നേടിയാണ് വിജയം. വിദ്യാര്‍ഥി-യുവജന സമരങ്ങളിലെ സജീവ മുഖമായ മുഹമ്മദ് റിയാസ് കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളില്‍പഠിക്കുന്ന സമയത്താണ് എസ്എഫ്‌ഐയിലൂടെ സംഘടന പ്രവര്‍ത്തനമാരംഭിച്ചത്.

ഫാറൂഖ് കോളേജില്‍ നിന്നും ബികോം ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week