അത്യാവശ്യം നല്ലരീതിയിൽ മദ്യപിക്കുന്ന ആളാണ് ഭാര്യ അർപ്പിത; പണ്ട് എന്നെ ഉപദേശിച്ചവളെ ഞാൻ ഇന്ന് ഉപദേശിക്കുന്നു; ധ്യാനിന്റെ വാക്കുകൾ
കൊച്ചി:സ്വന്തമായി അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം കാണുന്ന വ്യക്തി അല്ല താനെന്ന് ധ്യാൻ ശ്രീനിവാസൻ. തന്റെ ചിത്രങ്ങൾ ഒന്നും വിടാതെ കാണുന്നത് അശ്വന്ത് കോക്ക് ആണെന്നും ധ്യാൻ പറയുന്നു. ആ രീതിയിൽ എന്റെ ഒരു വെൽ വിഷർ എന്ന നിലയിലാണ് കോക്കിനെ കാണുന്നത്. താൻ അഭിനയിക്കുന്ന ചിത്രങ്ങൾ കണ്ടില്ലെങ്കിലും എവിടെയൊക്കെയാണ് ഫ്ലോപ്പ് എന്ന് തനിക്ക് അറിയാം എന്നും ധ്യാൻ കൂട്ടിച്ചേർക്കുന്നു. രണ്ടുവര്ഷത്തിനിടയ്ക്ക് ഞാൻ കണ്ട സിനിമ നദികളിൽ സുന്ദരി യമുനയാണ്.
ജീവിതത്തിലെ ഒരു ബാലൻസ് തന്റെ ഭാര്യ ആണെന്നും ധ്യാൻ പറയുന്നു. എന്നെ അത്രയും മനസ്സിലാക്കുന്ന, എന്നെ അത്രയും അടുത്തറിയുന്ന ഒരാൾ ഉണ്ടെങ്കിൽ അത് അർപ്പിത മാത്രമാണ്. ഞാൻ എന്ത് ചെയ്താലും എല്ലാത്തിനും ഓക്കേ പറയുന്ന ഒരാൾ ഉണ്ടാകില്ലേ അത്തരത്തിൽ എല്ലാത്തരം അലമ്പിനും നല്ലതിനും എല്ലാം കൂട്ടുനിൽക്കുന്ന ഏക വ്യക്തി അവൾ മാത്രമാണ്. എന്റെ നല്ലൊരു സുഹൃത്താണ് എന്റെ ഭാര്യ. അങ്ങനെയുള്ള ഒരാളെ ഭാര്യയായി കിട്ടുമ്പോൾ ഞാൻ ഭാഗ്യവാൻ ആണ്.
ആരാണ് നല്ല സുഹൃത്ത് എന്ന് ചോദിച്ചാൽ അതെന്റെ ഭാര്യയാണ്. ആരാണ് എന്റെ ഭാര്യ എന്ന് ചോദിച്ചാൽ അതും ഒരാൾ തന്നെയാണ്. ഒരു കംപ്ലീറ്റിലി പാക്കേജ് ആണ് എൻറെ ഭാര്യ. അങ്ങനെ ഒരാളെ ജീവിതത്തിൽ കിട്ടുമ്പോൾ നമ്മൾക്ക് ഇനി എന്താണ് വേണ്ടത്. ഒരു കൃസ്ത്യാനിക്കുട്ടിയാണ് അവൾ.സഭകളിലും ബൈബിളിലും ഒക്കെ മദ്യപാനത്തിന് എതിരാണ്. എന്നാൽ അത്യാവശ്യം നല്ല മദ്യപാനിയാണ് കുട്ടി.
പണ്ടൊക്കെ യാത്രകൾ പോകുമ്പോൾ ഞാൻ രണ്ടെണ്ണം അടിച്ചു ഏതേലും മൂലക്ക് ഇരിക്കുമ്പോൾ എടുത്തുപൊക്കിയിരുന്നത് അവൾ ആണെങ്കിൽ ഇപ്പോൾ നേരെ തിരിച്ചാണ്. ഞാൻ ആണ് മതിമതി അടിച്ചതുമതി എന്നുപറഞ്ഞു പിടിച്ചുപൊക്കുന്നത്. അതൊക്കെ ജീവിതത്തിന്റെ സൈക്കിൾ എന്ന് പറയുംപോലെയാണ്. പലപ്പോഴും അവൾക്ക് ഞാൻ ഉപദേശം കൊടുക്കുന്നുണ്ട്. ഒരു കർമ്മയാണ്. എന്നെപോലെ ആകരുത് എന്നാണ് ഞാൻ അവൾക്ക് കൊടുക്കുന്ന ഉപദേശം (ധ്യാൻ ചിരിച്ചുകൊണ്ട് പറയുന്നു)
17 വര്ഷം മുൻപേ തന്നെ ഡ്രഗ്സ് ഒക്കെ ഉപയോഗിക്കുന്നതിൽ നിന്നും മുക്തനായിരുന്നു. ഇത് ഞാൻ ഇപ്പോൾ ഷെയർ ചെയ്യാൻ കാരണം ഞാൻ അതിൽ നിന്നും മുക്തനായതുകൊണ്ടാണ്. എല്ലാത്തരം ലഹരിയും ഒരു നാലു വര്ഷം മുൻപേ നിർത്തി. എനിക്ക് അതിൽ നിന്നും മുക്തനായിട്ടെ പറയാനാകൂ അതാണ് ഇപ്പോൾ പറഞ്ഞത്. ഞാൻ കളഞ്ഞ സമയം ഒക്കെ ഓർക്കുമ്പോൾ, എനിക്ക് ഒരുപാട് നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. അത്തരം നഷ്ടങ്ങൾ ചെറുപ്പക്കാർക്കിടയിൽ ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയാണു ഞാൻ ഷെയർ ചെയ്തത്- ധ്യാൻ ജിഞ്ചർ മീഡിയയോട് പറഞ്ഞു.