
കോട്ടയം: മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തില്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ്.പ്രശാന്തും നാളെയെത്തും.ക്ഷേത്ത്രിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് മന്ത്രിയും പ്രസിഡണ്ടും എത്തുന്നത്. ഉപദേശകസമിതി ഭാഗവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് വിശിഷ്ഠാതിഥികളെ സ്വീകരിയ്ക്കും.

രാവിലെ 10 മണിയ്ക്കാണ് സ്വീകരണം.ക്ഷേത്രക്കുള നവീകരണം,ഓഫീസ് നിര്‍മ്മാണം തുടങ്ങിയ നിരവധി പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉപദോശക സമിതി ബോര്‍ഡിനും സര്‍ക്കാരിനും മുമ്പാകെ സമര്‍പ്പിച്ചിരുന്നു. സ്ഥലം എം.എല്‍.എ കൂടിയായ ദേവസ്വംമന്ത്രിയുടെയും പ്രസിഡണ്ടിന്റെയും വരവോടെ വിഷയങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് ഭക്തജനങ്ങളുടെ പ്രതീക്ഷ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News