സായ് പല്ലവി പ്രണയത്തില്‍! കാമുകനായ നടന്‍ വിവാഹിതനും അച്ഛനും; ചര്‍ച്ച കൊഴുന്നു

ഹൈദരാബാദ്‌:തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സായ് പല്ലവി. 2015 ല്‍ പുറത്തിറങ്ങിയ പ്രേമത്തിലൂടെയായിരുന്നു സായ് പല്ലവിയുടെ അരങ്ങേറ്റം. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു പ്രേമം. ചിത്രത്തിലൂടെ സായ് പല്ലവിയ്ക്ക് ലഭിച്ചത് സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു. പ്രേമത്തിലെ മലര്‍ മിസ് ആയി വന്ന് സായ് പല്ലവി തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടി. പിന്നീടൊരിക്കലും സായ് പല്ലവിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മലയാളത്തിലൂടെ തുടങ്ങിയെങ്കിലും സായ് പല്ലവി കൂടുതലും അഭിനയിക്കുന്നത് തെലുങ്ക് സിനിമകളിലാണ്. തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലെ സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു സായ് പല്ലവി. മിഡില്‍ ക്ലാസ് അബ്ബായി, എന്‍ജികെ, ഗാര്‍ഗി, ഫിദ, മാരി 2, ശ്യാം സിങ്ക റോയ്, ലവ് സ്‌റ്റോറി തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ കയ്യടി നേടി മുന്നേറുകയാണ് സായ് പല്ലവി.

ഓണ്‍ സ്‌ക്രീനിലെ ശക്തമായ കഥാപാത്രങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ കാഴ്ചപ്പാടുകളിലൂടേയും സായ് പല്ലവി വാര്‍ത്തകൡ ഇടം നേടാറുണ്ട്. എന്നാല്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സായ് പല്ലവി എവിടേയും സംസാരിക്കാറില്ല. ഓഫ് സ്‌ക്രീന്‍ ജീവിതത്തെ പരാമവധി ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് സായ് പല്ലവി. താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഇത് വ്യക്തമാണ്.

അതുകൊണ്ടു തന്നെ സിനിമയ്ക്ക് പുറമെയുള്ള സായ് പല്ലവിയുടെ ജീവിതം അറിയാന്‍ എപ്പോഴും ആരാധകര്‍ക്കിടയിലൊരു കൗതുകമുണ്ട്. താരത്തിന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഗോസിപ്പുകള് പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയുടെ പ്രണയത്തെക്കുറിച്ചുള്ളൊരു ഗോസിപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. സായ് പല്ലവി പ്രണയത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സായ് പല്ലവി ഒരു നടനുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സായ് പല്ലവിയുടെ കാമുകനായ നടന്‍ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ നടന്‍ ആരെന്ന് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പക്ഷെ ഈ ഗോസിപ്പുകള്‍ കേവലം ഭാവനകള്‍ മാത്രമാണെന്നാണ് സായ് പല്ലവിയുടെ ആരാധകര്‍ പറയുന്നത്. വാര്‍ത്തകളോട് സായ് പല്ലവി ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഉടനെ തന്നെ വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത എന്തെന്ന് സായ് പല്ലവി പ്രതികരിക്കുമെന്നാണ് കരുതപ്പെടുന്നത്.

അമരാന്‍ ആണ് സായ് പല്ലവിയുടെ പുതിയ തമിഴ് സിനിമ. ശിവകാര്‍ത്തികേയന്‍ ആണ് ചിത്രത്തിലെ നായകന്‍. രാജ്കുമാര്‍ പെരിയസാമിയാണ് സിനിമയുടെ സംവിധായകന്‍. ഒക്ടോബറിലാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക. പിന്നാലെ നാഗ ചൈതന്യയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കുന്ന തണ്ടേല്‍ എന്ന ചിത്രവും അണിയറയിലുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും കയ്യടി നേടിയ സായ് പല്ലവി അധികം വൈകാതെ ബോളിവുഡിലും അരങ്ങേറും.

നിതേഷ് തിവാരിയുടെ രാമായണിത്തിലൂടെയായിരിക്കും സായ് പല്ലവിയുടെ ബോളിവുഡ് എന്‍ട്രി. രണ്‍ബീര്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. ഈ സിനിമയുടെ ലൊക്ഷേന്‍ ചിത്രങ്ങള്‍ നേരത്തെ പുറത്തായിരുന്നു. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നും സിനിമ തന്നെ ഉപേക്ഷിച്ചുവെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News