CrimeNationalNews

സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗക്കേസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി പി പി മാധവനെതിരെ ബലാത്സംഗക്കേസ്. 26 കാരിയുടെ പരാതിയിൽ ഡൽഹി പോലീസാണ് കേസെടുത്തത്. 71 കാരനായ മാധവൻ ജോലി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു പീഡിപ്പിച്ചുവെന്നും വിവാഹ വാഗ്ദാനം നൽകിയെന്നുമാണ് യുവതിയുടെ പരാതി.

ഭർത്താവിൻ്റെ മരണശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് മാധവനുമായി ബന്ധപ്പെട്ടതെന്ന് യുവതി പറയുന്നു. ആദ്യം അഭിമുഖത്തിനു വിളിച്ചു. തുടർന്ന് വീഡിയോ കോൾ ചെയ്യുകയും വാട്സാപ്പിൽ ചാറ്റ് ചെയ്യുകയുമായിരുന്നു. ഉത്തം നഗർ മെട്രോ സ്‌റ്റേഷനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കാറിനുള്ളിൽ വെച്ച് പീഡ‍ിപ്പിക്കുകയായിരുന്നു. 2022 ഫെബ്രുവരിയിൽ ഫ്ലാറ്റിൽ എത്തിച്ചും തൻ്റെ സമ്മതമില്ലാതെ പീഡനം തുടർന്നുവെന്നും യുവതി ആരോപിച്ചു. പീഡന വിവരം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുവതിയെ പ്രതി ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ജൂൺ 25 നാണ് ഉത്തം നഗർ പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്. സെക്ഷൻ 376, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ എം ഹർഷ വർധൻ പറഞ്ഞു. ഡൽഹിയിൽ താമസിക്കുന്ന യുവതിയുടെ ഭർത്താവ് 2020 ലാണ് മരണപ്പെട്ടത്. ഇദ്ദേഹം കോൺഗ്രസ് പാർട്ടി ഓഫീസിൽ ജോലി ചെയ്തിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പി പി മാധവൻ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker