സൂറത്ത്: അപകീര്‍ത്തിക്കേസില്‍ തനിക്കെതിരെയുള്ള സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി ഏപ്രില്‍ 20 ന് വിധി പ്രസ്താവിക്കും.
ഇരുഭാഗത്ത് നിന്നുമുള്ള വാദങ്ങള്‍ കേട്ട ശേഷമാണ് അപ്പീലിന്‍മേലുള്ള വിധി ഏപ്രില്‍ 20 ന് പ്രസ്താവിക്കുമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍.പി. മൊഗേര അറിയിച്ചത്.
2019 ല്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ മോദി പരാമര്‍ശത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 23 ന് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷ ലഭിച്ചതിന് പിന്നാലെ രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News