തിരുവനന്തപുരം: ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരായ ഇഡി കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ നിലനില്‍ക്കെ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് എസ് രാമചന്ദ്രന്‍ പിള്ള. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
അവധി എടുത്ത് മാറി നില്‍ക്കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളും നിലവില്‍ പാര്‍ട്ടിക്ക് മുന്നില്‍ ഇല്ല. ബിനീഷ് കോടിയേരിക്കെതിരായ കേസിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ ആണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News