സ്വര്‍ണക്കടത്ത് കേസ്; ജഡ്ജിയുള്‍പ്പെടെ 10 ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ക്ക് സ്ഥലം മാറ്റം

കൊച്ചി:സ്വര്‍ണക്കടത്ത് കേസിൽ ദുരൂഹത. കേസ് പരിഗണിക്കുന്ന എന്‍ഐഎ കോടതി ജഡ്ജിയുള്‍പ്പെടെ പത്ത് ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ക്ക് സ്ഥലം മാറ്റം. എന്‍ഐഎ കോടതി ജഡ്ജി പി.കൃഷ്ണകുമാറിനെ കൊല്ലം ജില്ലാ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്.

<

പാലായിലെ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജി കെ. കമനീസിനെയാണ് എന്‍.ഐ.എ കോടതി ജഡ്ജിയായി നിയമിച്ചിട്ടുള്ളത്. അടുത്തയാഴ്ച മുതല്‍ സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള കേസുകള്‍ പുതിയ ജഡ്ജിയാണ് പരിഗണിക്കുക. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയൊഴികെയുള്ള മുഖ്യ പ്രതികള്‍ എന്‍.ഐ.എ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News