HealthNewspravasi

കൊവിഡ് വാക്‌സിന്‍ പരീക്ഷണം,അബുദാബിയില്‍ 24 മണിക്കൂറില്‍ സന്നദ്ധതയറിയിച്ചത് 5000 പേര്‍

അബുദാബി: ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണത്തോടെ അബുദാബിയില്‍ ആരംഭിയ്ക്കുന്ന കൊവിഡ് 19 വാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നതിനായി 5000 സന്നദ്ധപ്രവര്‍ത്തകര്‍ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

18 നും 60 നും ഇടയില്‍ പ്രായമുള്ള ഏതു രാജ്യത്തുനിന്നുമുള്ള പൗരന്‍മാര്‍ക്ക് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.വിശദമായ വൈദ്യപരിശോധനകള്‍ക്ക് ശേഷമാവും ആളുകളെ തെരഞ്ഞെടുക്കുക.

പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് 028191111 എന്ന പ്രത്യേക ഹോട്ടലൈന്‍ നമ്പര്‍ ഉപയോഗിയ്ക്കാവുന്നതാണ്. നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് യോഗ്യത നേടുന്ന 5000 പേരിലാണ് ആദ്യം പരീക്ഷണം നടത്തുക.ഇവര്‍ അല്‍ ഐനിലും താമസിയ്ക്കുന്നവരായിരിയ്ക്കണമെന്നും നിര്‍ബന്ധമുണ്ട്. മുമ്പ് കൊവിഡ് ബാധിച്ചവര്‍ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍,രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ പരീക്ഷണത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഭരണകൂടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

യു.എ.ഇയില്‍ കേന്ദ്രമായ ജി 42 ഹെല്‍ത്ത് കെയറും സിനോഫോറം സി.എന്‍.ബി.ജിയും സംയുക്തമായാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker