News
ആശ്വാസ ദിനം; പ്രതിദിന കൊവിഡ് രോഗികള്‍ അറുപതിനായിരത്തില്‍ താഴെ, രോഗമുക്തി നിരക്ക് ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 58,419 പേര്‍ക്ക്. 87,619 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.
81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 1,576 പേര്‍ മരിച്ചു.
രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,98,81,965 ആണ്. ഇതില്‍ 2,87,66,009 പേര്‍ രോഗമുക്തി നേടി.
ആകെ മരണം 3,86,713. നിലവില്‍ 7,29,243 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 27,66,93,572 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News