News
എസ്.ബി.ഐ സേവനങ്ങള്‍ ഇന്ന് തടസപ്പെടും
മുംബൈ: എസ്.ബി.ഐ.യുടെ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്കാണ് തടസം നേരിടുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 1.40 വരെയാണ് പ്രവര്‍ത്തനം തടസപ്പെടുക.
ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ല്യുഎംഎസില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധിക്കില്ലെന്നും എസ്.ബി.ഐ അറിയിച്ചു. വ്യാപകമായ പണം തട്ടിപ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് ഈ സേവനം എസ്.ബി.ഐ നിര്‍ത്തിയത്.
ഏത് രീതിയിലാണ് പണം തട്ടിപ്പ് നടന്നതെന്നും എത്രത്തോളം പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ്.ബി.ഐ.യുടെ ഐ.ടി. വിഭാഗം പരിശോധന നടത്തിവരുകയാണ്. പ്രശ്നം പരിഹരിച്ചതിനുശേഷമെ മെഷീനില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സംവിധാനം പുന:സ്ഥാപിക്കുകയുള്ളു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News