KeralaNews

മരണ നിരക്ക് പിടിച്ചു നി‍‌‍ർത്താനായി, പ്രതിരോധം ഫലപ്രദമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളെ ശക്തമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് മരണ നിരക്ക് പിടിച്ചു നി‍‌‍ർത്തുന്നതിൽ ദേശീയ തലത്തിൽ തന്നെ കേരളത്തിന്റെ കണക്കുകളാണ് എറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി വാ‍‌ർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാൽ കേസ് കൂടിയാലും കേരളത്തിന് നേരിടാനാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ‍‌‌ർത്തു.

മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയ ശരാശരി ഇതിൻ്റെ മൂന്നിരട്ടിയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതൽ വയോജനങ്ങൾ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാന സാധിച്ചത് പ്രതിരോധ സംവിധാനത്തിൻ്റെ ഗുണം കൊണ്ട് മാത്രമാണ്. മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലമാണ് കൊവിഡ് കേസുകളിൽ ഓണത്തോടെ വ‍‌ർധനവുണ്ടായതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിച്ചിരുന്നു. വാക്സീനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്സീൻ നൽകുന്നുണ്ട്.

മരണനിരക്ക് പിടിച്ചു നിര്‍ത്താനായെങ്കിലും രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് ആനുപാതികമായി മരണങ്ങളും വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. മരിക്കുന്നവരിലേറെയും പ്രായാധിക്യവും അനുബന്ധ രോഗങ്ങളും ഉള്ളവരാണെന്നാണ് വിശദീകരണം.

ഐസിഎംആ‌‍‌ർ സിറോ സ‍‌ർവെയിലൻസ് വിവരങ്ങൾ വച്ചാണ് മുഖ്യമന്ത്രി കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കേരളത്തിനായെന്ന് അവകാശപ്പെടുന്നത്. ഏറ്റവും അവസാനം ഐസിഎംആർ പുറത്തുവിട്ട സർവേ പ്രകാരം കേരളത്തിലെ 44.4 പേർക്ക് മാത്രമാണ് രോഗം വന്നു പോയത്. കൂടുതൽ പേരിൽ വൈറസ് എത്തുന്നത് തടയാൻ നമ്മുക്കായെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ഇതുവരെ രോഗം ബാധിക്കാത്തവർ കേരളത്തിൽ അൻപത് ശതമാനത്തിനും മുകളിലാണ് എന്നതാണ് മറ്റൊരു വശം. ദേശീയതലത്തിൽ 66.7 ശതമാനം പേർക്കാണ് രോഗം വന്നു പോയത്. രാജ്യത്തെ ആകെ കണക്കെടുത്താൽ ഇനി 33 ശതമാനം പേർക്കാണ് രോഗം വരാനുള്ളത്. മധ്യപ്രദേശിൽ 79 ശതമാനം പേർക്ക് രോഗം വന്നു പോയെന്നാണ് സെറം സർവേ പറയുന്നത്.

രണ്ട് കോടിയോളം പേര്‍ക്ക് കേരളത്തിൽ ആദ്യഡോസ് വാക്സീൻ നൽകി കഴിഞ്ഞു. സെപ്തംബറിൽ തന്നെ 18- വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നൽകാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റിൽ ആരംഭിച്ച വാക്സീനേഷൻ യജ്ഞം വലിയ വിജയമാണ്. പദ്ധതിയിലൂടെ 50 ലക്ഷം പേര്‍ക്ക് ഇതിനോടകം വാക്സീൻ നൽകി കഴിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 2.77 കോടി ഡോസ് പേര്‍ക്ക് ആകെ വാക്സീൻ ൽകിയിട്ടുണ്ട്. 57.6 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker