FeaturedInternationalNews
കോവിഡ് രോഗം ബാധിച്ച കുട്ടികളുടെ നാഡീ വ്യൂഹത്തിന് തകരാറുകള്‍ സംഭവിച്ചേക്കാം: പഠനറിപ്പോർട്ട് പുറത്ത്
വാഷിംഗ്ടണ്‍: കോവിഡ് വൈറസ് ബാധയെക്കുറിച്ച് പുതിയ പഠനറിപ്പോർട്ട് പുറത്ത്. രോഗം ബാധിച്ച കുട്ടികളുടെ നാഡീ വ്യൂഹത്തിന് തകരാറുകള്‍ സംഭവിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യ കേന്ദ്രീകരിച്ചുള്ള ജാമ ജേര്‍ണല്‍ ആണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.
27 കുട്ടികളില്‍ കോവിഡ് ബാധയ്ക്ക് സേഷം നാഡീ സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തി എന്നാണ് ഇതിൽ പറയുന്നത്. ഇതില്‍ തന്നെ നാലു പേര്‍ക്ക് മസ്തിഷ്കത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നുവെന്നും വ്യക്തമാക്കുന്നു. ജൂലൈ ഒന്നിനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം ഈ റിപ്പോര്‍ട്ടിനോട് ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News