24.6 C
Kottayam
Friday, June 5, 2026

കാെച്ചിയടക്കമുള്ള നഗരങ്ങളിൽ നിയന്ത്രണവും പ്രതിരോധവും ശക്തമാക്കും: മുഖ്യമന്ത്രി

Must read

തിരുവനന്തപുരം:കേരളത്തിലെ നഗരങ്ങളിൽ നിയന്ത്രണവും പ്രതിരോധവും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അശ്രദ്ധ തുടർന്നാൽ ഏതു നിമിഷവും സൂപ്പർസ്‌പ്രെഡും തുടർന്ന് സമൂഹവ്യാപനവും ഉണ്ടാവും. തിരുവനന്തപുരത്തെ സ്ഥിതിവിശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ആവർത്തിക്കാൻ പാടില്ല. ടെസ്റ്റ് പോസിറ്റീവ് റേറ്റ് കൊച്ചിയിൽ കൂടുതലാണ്. അതിനാൽ അവിടെ പരിശോധനയുടെ എണ്ണം കൂട്ടും.

നഗരങ്ങളിൽ രോഗവ്യാപനത്തിന് സാധ്യത കൂടുതലാണ്. അതിനാലാണ് ട്രിപ്പിൽ ലോക്ക്ഡൗൺ പോലെയുള്ള കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത്. കേരളത്തിലെ ഗ്രാമങ്ങളിലും ജനസാന്ദ്രത കൂടുതലാണ്. ഇത് രോഗം വലിയ തോതിൽ പടരാൻ ഇടയാക്കും. ശാരീരികാകലം പാലിക്കുകയും സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിക്കുകയും ചെയ്യുന്നതിൽ ഉപേക്ഷ പാടില്ല. നമ്മുടെ മാത്രമല്ല, പ്രിയപ്പെട്ടവരുടെ ജീവനും അശ്രദ്ധ ഭീഷണിയാണെന്ന് ഓർക്കണം. കോവിഡ് 19 ഭേദമായവർ ഏഴു ദിവസം വീടുകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കണം. കേരളത്തിന് വെളിയിൽ നിന്ന് വന്നവർ ക്വാറന്റൈനിൽ കഴിയുന്ന വീടുകളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിദേശത്തു നിന്ന് വരുന്നവർ പിപിഇ കിറ്റും മാസ്‌ക്കും കൈയുറയും വിമാനത്താവളങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരം നടപടികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ ഇതിനായി സ്ഥാപിച്ചിട്ടുള്ള കണ്ടെയ്‌നറുകളിൽ തന്നെ ഇവ നിക്ഷേപിക്കണം.

കേരളത്തിൽ തിരിച്ചെത്തുന്ന അതിഥിത്തൊഴിലാളികൾ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇവരെ കൊണ്ടുവരുന്ന ഏജന്റുമാർക്കും കരാറുകാർക്കുമാണ് ഇതിന്റെ ഉത്തരവാദിത്തം. ഇതിന് തയ്യാറായില്ലെങ്കിൽ കരാറുകാർക്കും ഏജന്റുമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. ക്രിമിനൽ കേസുകളിലെ കുറ്റാരോപിതരുടെ കോവിഡ് പരിശോധനാ ഫലം 48 മണിക്കൂറിൽ ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അർദ്ധസൈനിക വിഭാഗങ്ങളിലുള്ളവർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിൽ സർക്കാരിന് ഉത്കണ്ഠയുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പാക്കാൻ നടപടി സ്വീകരിക്കാൻ അതത് വിഭാഗങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week